Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹൻലാൽ - ബ്ലെസി ടീം വീണ്ടും !

മോഹൻലാൽ - ബ്ലെസി ടീം വീണ്ടും !

കെ ആർ അനൂപ്

, ബുധന്‍, 16 ഡിസം‌ബര്‍ 2020 (21:13 IST)
തൻമാത്ര, ഭ്രമരം, പ്രണയം എന്നീ ചിത്രങ്ങൾക്കുശേഷം മോഹൻലാലും ബ്ലെസിയും വീണ്ടും ഒന്നിക്കുന്നുവെന്ന് റിപ്പോർട്ട്. ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റിയ ഈ രണ്ടു ചിത്രങ്ങൾക്കുശേഷം ഇരുവരും ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ വലുതാണ്. ബ്ലെസി - മോഹൻലാൽ കൂട്ടുകെട്ടിൽ ഒരു ചിത്രം അണിയറയിലൊരുങ്ങുന്നു എന്നാണ് വിവരം. രാജു മല്യത്ത് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഈ പ്രോജക്ടിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അടുത്തുതന്നെ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
അതേസമയം, ബ്ലെസി - പൃഥ്വിരാജ് കൂട്ടുകെട്ടിൽ എല്ലാവരും കാത്തിരിക്കുന്ന ഒരു ചിത്രമാണ് ആടുജീവിതം. അടുത്ത വർഷം തന്നെ ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആടുജീവിതം പൂർത്തിയാക്കിയശേഷമേ ബ്ലെസി - മോഹൻലാൽ ചിത്രം ആരംഭിക്കുകയുള്ളൂ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു കാര്യം വ്യക്തമായി: കേരളത്തിലും ബിജെപി വളരുന്നു, വരും വർഷങ്ങളിൽ സംസ്ഥാനം പിടിക്കുമെന്ന് കൃഷ്‌ണകുമാർ