Webdunia - Bharat's app for daily news and videos

Install App

രാജമൗലിയുടെ ആർ ആർ ആറിൽ മോഹൻലാൽ, അതിഥിവേഷത്തിലല്ല !

കെ ആർ അനൂപ്
വെള്ളി, 27 നവം‌ബര്‍ 2020 (15:14 IST)
ബാഹുബലി സീരീസ് പോലെ തന്നെ രാജമൗലിയുടെ വരാനിരിക്കുന്ന ആർ ആർ ആറും ഒരു പാൻ ഇന്ത്യൻ ചിത്രമാണ്. ബോളിവുഡിൽ നിന്ന് ആലിയ ഭട്ടും അജയ് ദേവ്ഗണും എത്തുമ്പോൾ തമിഴിൽ നിന്ന് സമുദ്രക്കനിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒലിവിയ മോറിസ്, റേ സ്റ്റീവൻസൺ തുടങ്ങിയ അന്തർദേശീയ താരങ്ങളും സിനിമയുടെ ഭാഗമാണ്.
 
മലയാളത്തിൽ നിന്ന് മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ലാൽ അതിഥി വേഷത്തിലല്ല എത്തുന്നതെന്നും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രാം ചരണും ജൂനിയർ എൻടിആറും സ്ക്രീനിൽ എത്തുന്നതിനുമുമ്പുള്ള ശബ്‌ദ സാന്നിധ്യമായാണ് മോഹൻലാൽ എത്തുന്നതെന്നുമാണ് വിവരം. തമിഴിൽ വിജയ് സേതുപതിയും ഹിന്ദിയിൽ അമീർ ഖാനും തെലുങ്കിൽ ചിരഞ്ജീവിയും കന്നഡയിൽ ശിവരാജ് കുമാറുമാണ് ഇത്തരത്തിൽ ആർ ആർ ആറിൽ ശബ്ദസാന്നിധ്യമാകാൻ ഒരുങ്ങുന്നത്. അതേസമയം ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

വിമാനാപകടത്തില്‍ മരണം 294ആയി; 12 പേരുടെ നില ഗുരുതരമായി തുടരുന്നു

Kerala Weather: മഴ കനക്കും; ഓറഞ്ച് അലര്‍ട്ട് പത്ത് ജില്ലകളിലേക്ക്

വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയെ തഹസില്‍ദാര്‍ അപമാനിക്കാന്‍ കാരണം അവധിയെടുത്ത് വിദേശത്ത് പോയതിനാല്‍; ഉപയോഗിച്ചത് ക്രൂരമായ ഭാഷ

അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് സൗദി, ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് അറബ് രാജ്യങ്ങൾ

Iran vs Israel: ഇറാനില്‍ ആക്രമണം നടത്തിയത് 200 യുദ്ധവിമാനങ്ങളെന്ന് ഇസ്രയേല്‍

അടുത്ത ലേഖനം
Show comments