Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോളിവുഡില്‍ നിന്ന് മൂന്ന് ത്രീഡി ചിത്രങ്ങള്‍! മോഹന്‍ലാല്‍ മുതല്‍ ജയസൂര്യ വരെ

Mohanlal jayasurya 3D movies Malayalam 3D movies movie new film news 3D movie tovino Thomas

കെ ആര്‍ അനൂപ്

, ശനി, 15 ഒക്‌ടോബര്‍ 2022 (12:46 IST)
മൂന്ന് ത്രീഡി ചിത്രങ്ങളാണ് മോളിവുഡില്‍ നിന്ന് ഇനി വരാനിരിക്കുന്നത്. മോഹന്‍ലാല്‍, ടോവിനോ തോമസ്, ജയസൂര്യ എന്നീ നടന്മാരുടെ ഓരോ ചിത്രങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തും. മോഹന്‍ലാലിന്റെ ബറോസ് ചിത്രീകരണം പൂര്‍ത്തിയായി. നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. 
 
ടോവിനോയുടെ അജയന്റെ രണ്ടാം മോഷണമാണ് ത്രീഡിയില്‍ ഒരുങ്ങുന്ന മറ്റൊരു മലയാള ചിത്രം.ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് കടന്നു പോകുന്നത്.യുജിഎം എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മിക്കുന്ന സിനിമയില്‍ ട്രിപ്പിള്‍ റോളില്‍ ടോവിനോ തോമസ് എത്തുന്നു.
 
ജയസൂര്യയുടെ ബിഗ് ബജറ്റ് ചിത്രം കത്തനാര്‍ ഒരുങ്ങുന്നത് ത്രീഡിയിലാണ്. റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന സിനിമയുടെ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു.ശ്രീ ഗോകുലം മൂവീസ് നിര്‍മ്മിക്കുന്ന ചിത്രം 7 ഭാഷകളില്‍ പ്രദര്‍ശനത്തിന് എത്തും.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Sardar Official Trailer | കാര്‍ത്തിയുടെ ആക്ഷന്‍ എന്റര്‍ടെയ്നര്‍, 'സര്‍ദാര്‍' ട്രെയിലര്‍, ഒക്ടോബര്‍ 21 ന് റിലീസ്