മോഹന്‍ലാല്‍- മേജര്‍ രവി കോമ്പോ വീണ്ടും ഒന്നിക്കുന്നു. പട്ടാളത്തിന്റെ പശ്ചാത്തലത്തിലുള്ള് സിനിമ തന്നെയാകും മേജര്‍ രവി വീണ്ടുമൊരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പുതിയ സിനിമയെ പറ്റി മേജര്‍ രവി വെളിപ്പെടുത്തിയത്.
പ്ലാനിങ്ങിലുണ്ട്. എല്ലാം സര്‍പ്രൈസായിരിക്കട്ടെ. വേറെയും കുറച്ച് ഘടകങ്ങളുണ്ട്. അത് കൂടി ചേര്‍ന്നാല്‍ യാഥാര്‍ഥ്യമാകും. പട്ടാളത്തിന്റെ പശ്ചാത്തലമുണ്ട്. പക്ഷേ ഒരു ഓപ്പറേഷന്റെ കഥയുണ്ട്. വേറെയൊരു കഥാപാത്രമാണ്. ഈ വര്‍ഷം തന്നെയുണ്ടാകും. മോഹന്‍ലാലുമായി സിനിമയുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി മേജര്‍ രവി പ്രതികരിച്ചു.