Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാല്‍ ചിരിപ്പിച്ച് തകര്‍ത്തു, പടം വമ്പന്‍ ഹിറ്റാകുമെന്ന് കരുതി; പക്ഷേ മമ്മൂട്ടി ഒന്ന് കരഞ്ഞപ്പോള്‍ കളം മാറി!

Webdunia
വ്യാഴം, 29 നവം‌ബര്‍ 2018 (16:56 IST)
മമ്മൂട്ടിയുടെ കണ്ണൊന്ന് കലങ്ങിയാല്‍ അത് സഹിക്കാന്‍ മലയാളത്തിലെ കുടുംബപ്രേക്ഷകര്‍ക്ക് കഴിയില്ല. അവരും കൂടെ കരഞ്ഞുതുടങ്ങും. അതോടെ പടം ഹിറ്റാവുകയും ചെയ്യും. അങ്ങനെ ഹിറ്റായ എത്രയെത്ര ചിത്രങ്ങള്‍ !
 
1992ലെ ഓണക്കാലത്ത് മോഹന്‍ലാല്‍ ചിത്രമായ യോദ്ധയും മമ്മൂട്ടിയുടെ പപ്പയുടെ സ്വന്തം അപ്പൂസും നേര്‍ക്കുനേര്‍ മത്സരിച്ചു. യോദ്ധ തകര്‍പ്പന്‍ കോമഡി ചിത്രമായിരുന്നു. മോഹന്‍ലാലും ജഗതിയും മത്സരിച്ച് അഭിനയിച്ച സിനിമ. എ ആര്‍ റഹ്‌മാന്‍റെ ഗാനങ്ങള്‍. പടം റെക്കോര്‍ഡ് വിജയം നേടുമെന്നാണ് സംവിധായകന്‍ സംഗീത് ശിവന്‍ ധരിച്ചത്.
 
എന്നാല്‍ സംഭവിച്ചത് മറ്റൊന്ന്. പപ്പയുടെ സ്വന്തം അപ്പൂസ് ഒരു ഹൈലി ഇമോഷണല്‍ സബ്‌ജക്ടായിരുന്നു കൈകാര്യം ചെയ്തത്. ക്ലൈമാക്സില്‍ മമ്മൂട്ടിയുടെ കരച്ചില്‍ പ്രേക്ഷകരെ നൊമ്പരപ്പെടുത്തി. ഫാസില്‍ സംവിധാനം ചെയ്ത അപ്പൂസ് ചരിത്രവിജയമായി മാറി.
 
അപ്പൂസിന്‍റെ നിഴലില്‍ ഒരു സാധാരണ ഹിറ്റ് മാത്രമായി യോദ്ധ മാറി. ആക്ഷനും കോമഡിയും മിക്സ് ചെയ്ത് ഹോളിവുഡ് ശൈലിയില്‍ വന്‍ ബജറ്റില്‍ അണിയിച്ചൊരുക്കിയ യോദ്ധയുടെ ബോക്സോഫീസ് പ്രകടനം സംഗീത് ശിവനെ നിരാശയിലാഴ്ത്തി.
 
എന്നാല്‍ പ്രേക്ഷകരുടെ പള്‍സ് മനസിലാക്കി പടമെടുത്ത് പപ്പയുടെ സ്വന്തം അപ്പൂസിനെ ബ്ലോക് ബസ്റ്ററാക്കി ഫാസില്‍ ആ ഓണക്കാലം ആഘോഷമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ടെലികോം ആക്ട് 2023: എത്ര സിം ഉണ്ട്, രണ്ട് ലക്ഷം രൂപ പിഴയും മൂന്നുവര്‍ഷം തടവും കിട്ടിയേക്കും!

Vanchiyoor court assault case: വഞ്ചിയൂർ കോടതിയിൽ ജൂനിയർ അഭിഭാഷകയെ മർദിച്ച സംഭവത്തിൽ സീനിയർ അഭിഭാഷകനെ ബാർ അസോസിയേഷൻ സസ്പെൻഡ് ചെയ്തു

കോണ്‍ഗ്രസില്‍ വന്‍ 'അടിപിടി'; ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സുധാകരന്‍, അതൃപ്തി പുകയുന്നു

Plus One Admissions: പ്ലസ് വൺ പ്രവേശനം: ഇന്ന് മുതൽ അപേക്ഷിക്കാം, സ്കൂളുകളിൽ ഹെല്പ് ഡെസ്ക്, ജൂൺ രണ്ടിന് ആദ്യ അലോട്ട്മെൻ്റ്

Sophia Qureshi: ഭീകരവാദികളുടെ സഹോദരി: കേണൽ സോഫിയ ഖുറേഷിക്കെതിരെ വിവാദ പരാമർശം നടത്തി ബിജെപി മന്ത്രി

അടുത്ത ലേഖനം
Show comments