Webdunia - Bharat's app for daily news and videos

Install App

സംവിധായകനായി മോഹൻലാൽ, ബറോസ് എന്നെത്തും? പ്രധാന അപ്ഡേറ്റ്

Webdunia
വെള്ളി, 3 നവം‌ബര്‍ 2023 (20:47 IST)
മലയാളികളുടെ പ്രിയ നടന്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയെന്ന നിലയില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ബറോസ്. വര്‍ഷങ്ങള്‍ നീണ്ട അഭിനയജീവിതത്തിലെ പാഠങ്ങള്‍ സംവിധാനത്തില്‍ മോഹന്‍ലാല്‍ ഉള്‍ചേര്‍ക്കുമ്പോള്‍ എന്തെല്ലാം മാജിക്കായിരിക്കും താരം ഒരുക്കിവെച്ചിരിക്കുന്നത് എന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍.
 
ഇപ്പോഴിതാ സിനിമയുടെ ഒരു സുപ്രധാനമായ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് സിനിമയുടെ സംവിധായകന്‍ കൂടിയായ മോഹന്‍ലാല്‍. സിനിമയുടെ സുപ്രധാനമായ ഒരു അപ്‌ഡേറ്റ് നവംബര്‍ 4ന് വൈകീട്ട് അഞ്ച് മണിക്ക് പുറത്തുവിടുമെന്നാണ് മോഹന്‍ലാല്‍ സമൂഹമാധ്യമങ്ങള്‍ വഴി അറിയിച്ചത്. 2019 ഏപ്രിലിലായിരുന്നു സിനിമയുടെ പ്രഖ്യാപനം. 2021 മാര്‍ച്ച് 24ന് ചിത്രം ഒഫീഷ്യല്‍ ലോഞ്ച് ചെയ്തു. പിന്നീട് പല ഷെഡ്യൂളുകളിലായി 170 ദിവസത്തോളം ചിത്രീകരിച്ചശേഷമാണ് ചിത്രം പൂര്‍ത്തീകരിച്ചത്. മോഹന്‍ലാലിനൊപ്പം പാസ്‌വേഗ,റാഫേല്‍ അമാര്‍ഗോ എന്നീ താരങ്ങളും ടീമിന്റെ ഭാഗമാകുന്നുണ്ട്. 3ഡി ഫോര്‍മാറ്റിലാകും ചിത്രം റിലീസ് ചെയ്യുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments