Select Your Language

Notifications

webdunia
webdunia
webdunia
webdunia

റിലീസ് പ്രഖ്യാപിച്ച് മോഹന്‍ലാലിന്റെ 'നേര്'

Mohanlal-Jeethu Joseph's 'Neru

കെ ആര്‍ അനൂപ്

, വ്യാഴം, 2 നവം‌ബര്‍ 2023 (17:17 IST)
മോഹന്‍ലാല്‍-ജിത്തു ജോസഫ് കൂട്ടുകെട്ടില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയാണ് 'നേര്'. സിനിമയുടെ റിലീസ് നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 21ന് നേര് തിയേറ്ററുകളില്‍ എത്തും.  
റിയലിസ്റ്റിക് കോര്‍ട്ട് റൂം ഡ്രാമയാണ് നേര്. സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് ശാന്തി മായാദേവിയാണ്. ചിത്രത്തില്‍ ശാന്തി അഭിനയിക്കുന്നുമുണ്ട്. തിരക്കഥയുടെ ജോലികള്‍ നടക്കുമ്പോഴായിരുന്നു ജിത്തു ശാന്തിയോട് സിനിമയില്‍ അഭിനയിക്കാമോ എന്ന് ചോദിച്ചത്. തുടര്‍ന്ന് ശാന്തി ക്യാമറയ്ക്ക് മുന്നില്‍ എത്തുകയായിരുന്നു. അടുത്തിടെ ചിത്രീകരണം പൂര്‍ത്തിയായ സിനിമ ഡിസംബറില്‍ റിലീസ് ചെയ്യുമെന്ന് ശാന്തി ഒരു അഭിമുഖത്തിനിടെ പറഞ്ഞു. 
 
ജിത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന നാലാമത്തെ സിനിമയാണ് നേര്. വക്കീല്‍ വേഷത്തില്‍ മോഹന്‍ലാല്‍ എത്തുന്നു.ശാന്തി മായാദേവിയും, ജീത്തു ജോസഫും ചേര്‍ന്നാണ് നേരിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രിയാമണി, സിദ്ദീഖ്, നന്ദു, ദിനേശ് പ്രഭാകര്‍, ശങ്കര്‍ ഇന്ദുചൂഡന്‍, മാത്യു വര്‍ഗീസ്, കലേഷ്, രമാദേവി, കലാഭവന്‍ ജിന്റോ, രശ്മി അനില്‍, ഡോ.പ്രശാന്ത് തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എത്ര ഉയരത്തിൽ പറന്നാലും വിശന്നാൽ താഴെ ഇറങ്ങിയെ പറ്റു, ലിയോ സക്സസ് മീറ്റിൽ രജനിയ്ക്ക് മറുപടി, വീണ്ടും ഫാൻ ഫൈറ്റ്