Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 15 April 2025
webdunia

മോഹന്‍ലാല്‍ പല ഭാഷകള്‍ സംസാരിക്കും, ലോറിയില്‍ ദേശങ്ങള്‍ താണ്ടും!

മോഹന്‍ലാല്‍
, വ്യാഴം, 15 ഫെബ്രുവരി 2018 (14:18 IST)
മോഹന്‍ലാല്‍ ചിത്രങ്ങളായ സ്ഫടികം, ശിക്കാര്‍, പുലിമുരുകന്‍, ഭ്രമരം ഇതൊക്കെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട സിനിമകളാണ്. ഈ സിനിമയിലൊക്കെ മോഹന്‍ലാല്‍ ലോറി ഡ്രൈവറായി വരുന്ന രംഗങ്ങള്‍ ഉണ്ടായിരുന്നു എന്നതാണ് കോമണ്‍ ഫാക്ടര്‍.
 
മോഹന്‍ലാല്‍ ലോറിയോടിച്ചുവരുന്ന വിഷ്വല്‍ പോലെ മാസ് ആയ ദൃശ്യങ്ങള്‍ അപൂര്‍വ്വമെന്നുതന്നെ പറയാം. എങ്കിലിതാ, പുതിയ സിനിമയില്‍ മോഹന്‍ലാല്‍ ലോറീ ഡ്രൈവറായി അഭിനയിക്കുന്നു. ഭദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രമ്യാ കൃഷ്ണനാണ് നായിക.
 
തമിഴ് സുപ്രീം സ്റ്റാര്‍ ശരത്കുമാര്‍ സുപ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ സിദ്ദിക്കും കരുത്തന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഈ സിനിമയില്‍ മോഹന്‍ലാലിന്‍റെ കഥാപാത്രത്തിന് കൃത്യമായ ഒരു പേരോ ഐഡന്‍റിറ്റിയോ ഉണ്ടാവില്ല എന്നതാണ് സവിശേഷത.
 
ലോറി ഡ്രൈവറായ കഥാപാത്രം ഇന്ത്യ മുഴുവന്‍ ലോറിയുമായി സഞ്ചരിക്കുന്ന ആളാണ്. അതുകൊണ്ടുതന്നെ പല ഭാഷകള്‍ ഈസിയായി സംസാരിക്കും. വടക്കേയിന്ത്യയിലാണ് ചിത്രത്തിന്‍റെ കൂടുതല്‍ ഭാഗവും ചിത്രീകരിക്കുന്നത്. 
 
ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ഏപ്രില്‍ അവസാനം ചിത്രീകരണം ആരംഭിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഡാറ് ലവ് മാത്രമല്ല പ്രേമവും മതവികാരം വ്രണപ്പെടുത്തി? - സീനാകുമോ?