Select Your Language

Notifications

webdunia
webdunia
webdunia
webdunia

മരക്കാർ തിയേറ്റർ റിലീസിന് ശേഷം ഒടിടിയിലും, കരാർ ഒപ്പിട്ടെന്ന് മോഹൻലാൽ

മരക്കാർ തിയേറ്റർ റിലീസിന് ശേഷം ഒടിടിയിലും, കരാർ ഒപ്പിട്ടെന്ന് മോഹൻലാൽ
, ചൊവ്വ, 30 നവം‌ബര്‍ 2021 (19:42 IST)
മരക്കാർ അറബിക്കടലിന്റെ സിംഹം തിയേറ്റർ റിലീസിന് ശേഷം ഒടിടിയിലും റിലീസ് ചെയ്യുമെന്ന് മോഹൻലാൽ. ചിത്രം ആദ്യം എവിടെ റിലീസ് ചെയ്യണമെന്ന് തങ്ങള്‍ തീരുമാനിച്ചിട്ട് പോലുമില്ലാത്ത സമയത്താണ് ഒടിടിയില്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ വന്നത്. അത് സത്യമല്ലാത്തതിനാലാണ് അന്ന് പ്രതികരിക്കാതിരുന്നത്.
 
തീയേറ്റര്‍ റിലീസ് തീരുമാനിച്ചതിന് ശേഷമാണ് ഒടിടിയുമായി കരാര്‍ ഒപ്പിട്ടത്. തീര്‍ച്ചയായും തീയേറ്റര്‍ റിലീസിന് ശേഷം മരക്കാര്‍ ഒടിടിയിലും എത്തും. മോഹൻ‌ലാൽ പറഞ്ഞു. അഭ്യൂഹങ്ങൾക്കും കാത്തിരിപ്പിനും വിരാമമിട്ട് ഡിസംബർ 2നാണ് മരക്കാർ ലോകവ്യാപകമായി റിലീസ് ചെയ്യുന്നത്.
 
പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്ന ചിത്രം 100 കോടി മുതൽമുടക്കിലാണ് ഒരുങ്ങിയിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഇനിയും സുരേഷ് ഗോപിയോടൊപ്പം സിനിമ ചെയ്യും'; കാവല്‍ നിര്‍മാതാവ് ജോബി ജോര്‍ജ്