Webdunia - Bharat's app for daily news and videos

Install App

തല കഴിഞ്ഞു, അടുത്തത് ഉദയൻ; റീ റിലീസ് ട്രെൻഡ് അവസാനിച്ചിട്ടില്ല

നിഹാരിക കെ.എസ്
ചൊവ്വ, 10 ജൂണ്‍ 2025 (15:49 IST)
മലയാളത്തിൽ റീ റിലീസ് ട്രെൻഡ് തുടരുന്നു. മോഹൻലാൽ ആണ് റീ റിലീസിന് തുടക്കം കുറിച്ചത്. മോഹൻലാലിന്റെ ഛോട്ടാ മുംബൈ ആണ് മലയാളത്തിൽ നിന്നും അവസാനം റീ റിലീസ് ചെയ്യപ്പെട്ട സിനിമ. ജൂൺ ആറിന് ആയിരുന്നു മോഹൻലാൽ-അൻവർ റഷീദ് കോമ്പോയിൽ  പുറത്തിറങ്ങിയ ഛോട്ടാ മുംബൈ വീണ്ടും തിയേറ്ററുകളിലെത്തിയത്. ഏറെക്കുറെ ലിമിറ്റഡ് റീ റിലീസ് ആയി എത്തിയ ചിത്രം പ്രതീക്ഷിക്കാത്ത തരത്തിൽ പ്രേക്ഷകർ ഏറ്റെടുത്തു. നാല് ദിവസം കൊണ്ട് രണ്ട് കോടിയ്ക്കടുത്താണ് സിനിമ നേടിയത്.  
 
18 വർഷങ്ങൾക്കിപ്പുറവും ചിത്രം കണ്ട് ആഘോഷമാക്കിയവർ ഇനി കാത്തിരിക്കുന്നത് മോഹൻലാലിന്റെ അടുത്ത റീ റിലീസ് ചിത്രത്തിനായാണ്. 20 വർഷം മുൻപ് പുറത്തിറങ്ങിയ മോഹൻലാൽ നായകനായ ‘ഉദയനാണ് താരം’ ആണ് ഇനി റീ റിലീസ് ചെയ്യാൻ പോകുന്നത്. ജൂൺ 20-നാണ് ചിത്രം എത്തുക. റിലീസ് സമയം ഏറെ പ്രശംസ പിടിച്ചുപറ്റിയ സിനിമയാണ് ഉദയനാണ് താരം. 
 
മലയാള സിനിമാലോകത്തെ ഹാസ്യാത്മകവും ചിന്തിപ്പിക്കുന്നതുമായി അവതരിപ്പിച്ച് വൻവിജയം നേടിയ ചിത്രമായിരുന്നു ഉദയനാണ് താരം. ശ്രീനിവാസൻ തിരക്കഥ ഒരുക്കിയ ചിത്രത്തിലെ നടന്റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2005 ജനുവരി 21നാണ് ചിത്രം പുറത്തിറങ്ങിയത്. റോഷൻ ആന്റഡ്രൂസിന്റെ സംവിധാന അരങ്ങേറ്റ ചിത്രം കാൾട്ടൺ ഫിലിംസിന്റെ ബാനറിൽ സി. കരുണാകരനാണ് നിർമ്മിച്ചത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

ജമാഅത്തെ ഇസ്ലാമിക്ക് മതരാഷ്ട്രവാദം ഇല്ല, അവര്‍ വര്‍ഗീയശക്തികളല്ല; നിലമ്പൂരില്‍ വഴങ്ങി വി.ഡി.സതീശന്‍

കപ്പലില്‍ തീ പിടിച്ചിട്ട് 20 മണിക്കൂര്‍ കഴിഞ്ഞിട്ടും നിയന്ത്രിക്കാന്‍ കഴിയുന്നില്ല; ഉള്ളത് 2000ടണ്‍ എണ്ണ

ഒഴുക്ക് തെക്ക്- കിഴക്ക് ദിശയിൽ: കണ്ടെയ്നറുകൾ തൃശൂർ- എറണാകുളം തീരത്തേക്ക് ഒഴുകിയെത്താൻ സാധ്യത

ജോലിയിൽ കയറി ദിവസങ്ങൾ മാത്രം, പാലക്കാട് പോലീസ് ഉദ്യോഗസ്ഥൻ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

ഹൈസ്കൂൾ ക്ലാസുകളിലെ അര മണിക്കൂർ സമയവർധന അടുത്തയാഴ്ച പ്രാബല്യത്തിൽ

അടുത്ത ലേഖനം
Show comments