Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

വില്ലൻ കഥാപാത്രമായിട്ടാണ് മാധവൻ എത്തുന്നത്.

SS Rajamouli

നിഹാരിക കെ.എസ്

, ചൊവ്വ, 10 ജൂണ്‍ 2025 (12:39 IST)
ഇന്ത്യൻ സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന എസ്എസ്എംബി 29. മഹേഷ് ബാബുവിനെ നായകനാക്കി രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രിയങ്ക ചോപ്രയാണ് നായിക. പൃഥ്വിരാജ്, മാധവൻ തുടങ്ങിയൊരു വൻതാരനിര തന്നെ സിനിമയുടെ ഭാഗമാകുന്നുമുണ്ട്. വില്ലൻ കഥാപാത്രമായിട്ടാണ് മാധവൻ എത്തുന്നത്. എന്നാൽ ഈ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് ചിയാൻ വിക്രമിനെ ആയിരുന്നു.
 
സിനിമയിലെ പ്രധാന വില്ലൻ വേഷമായിരുന്നു വിക്രമിനായി രാജമൗലി നൽകിയിരുന്നത്. എന്നാൽ തന്നെ വില്ലനായി ആരാധകർ ഏറ്റെടുക്കില്ലെന്ന കാരണം പറഞ്ഞാണ് വിക്രം ഈ അവസരം നിഷേധിച്ചതെന്നാണ് റിപ്പോർട്ടുകൾ. പിന്നീട് ഈ വേഷത്തിനായി മാധവനെ സമീപിച്ചെന്നും നടൻ സ്വീകരിച്ചെന്നുമാണ് റിപ്പോട്ടുകൾ. വാർത്തകൾ സത്യമെങ്കിൽ വിക്രമിന് ഇത് വലിയ നഷ്ടമാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
 
അതേസമയം, സിനിമയുടെ രണ്ടാം ഷെഡ്യൂൾ ഈ വാരം ഹൈദരാബാദിൽ ആരംഭിക്കുമെന്ന റിപ്പോർട്ടുകളുണ്ട്. വമ്പൻ താരനിരയുള്ള സിനിമയില്‍ ആരൊക്കെ ഈ ഷെഡ്യൂളിന്റെ ഭാഗമാകുമെന്ന സൂചനകൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂളില്‍ മഹേഷ് ബാബുവും നായിക പ്രിയങ്ക ചോപ്രയും പങ്കെടുത്തിരുന്നു. 2028ലായിരിക്കും ചിത്രം റിലീസിനെത്തുക.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Diya Krishna's oh By Ozy Scam: ദിയ കൃഷ്ണ പറഞ്ഞതെല്ലാം സത്യം?; ജീവനക്കാരുടെ വാദം പൊളിഞ്ഞു, ലക്ഷങ്ങൾ തിരിമറി നടത്തിയതായി പോലീസ്