Webdunia - Bharat's app for daily news and videos

Install App

വീണ്ടും സത്യൻ അന്തിക്കാട് റൂട്ടിൽ മോഹൻലാൽ, സന്തോഷം പങ്കുവെച്ച് അനൂപ് സത്യൻ

അഭിറാം മനോഹർ
ചൊവ്വ, 9 ജൂലൈ 2024 (13:35 IST)
Sathyan anthikad, Mohanlal
മലയാളത്തിന്റെ എക്കാലത്തെയും മികച്ച ഹിറ്റ് കോമ്പിനേഷനായ മോഹന്‍ലാല്‍- സത്യന്‍ അന്തിക്കാട് കൂട്ടുക്കെട്ട് വീണ്ടും കൈകോര്‍ക്കുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന സിനിമയിലാണ് മലയാളത്തിന്റെ ഹിറ്റ് ജോഡി വീണ്ടുമെത്തുന്നത്. സത്യന്‍ അന്തിക്കാടിന്റെ മകനും സംവിധായകനുമായ അനൂപ് സത്യനാണ് ഇത് സംബന്ധിച്ചുള്ള സൂചനകള്‍ പങ്കുവെച്ചത്.
 
അച്ഛന്റെ അടുത്ത സിനിമ എന്ന തലക്കെട്ടോട് കൂടി സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും കൂടി നില്‍ക്കുന്ന ചിത്രം അനൂപ് സത്യന്‍ പങ്കുവെച്ചു. നൈറ്റ് കോള്‍ എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധ നേടിയ സോനു ടിപിയാണ് പുതിയ ചിത്രത്തിന്റെ രചന. 2015ല്‍ പുറത്തിറങ്ങിയ എന്നും എപ്പോഴും എന്ന സിനിമയിലാണ് അവസാനമായി മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിച്ചത്. മോഹന്‍ലാലും മഞ്ജു വാര്യരും ഒന്നിച്ച സിനിമ വലിയ ഹിറ്റായിരുന്നു. 2022ല്‍ ജയറാം- മീര ജാസ്മിന്‍ എന്നിവരൊന്നിച്ച മകള്‍ എന്ന സിനിമയാണ് സത്യന്‍ അന്തിക്കാടിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരത്ത് അധ്യാപികയുടെ പകയില്‍ ബലിയാടായി പ്ലസ് വണ്‍ വിദ്യാര്‍ഥിനി; നാണക്കേട് കൊണ്ട് പഠനം ഉപേക്ഷിച്ചു

ഐഎസ്‌ഐ മേധാവി സ്ഥാനത്ത് നിന്നും നീക്കിയതിന്റെ വിരോധം അസിം മുനീര്‍ തന്റെ ഭാര്യയോട് തീര്‍ക്കുന്നു, പാക് സൈനികമേധാവിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇമ്രാന്‍ ഖാന്‍

വിഡി സതീശനെ മാറ്റാതെ യുഡിഎഫിലേക്ക് ഇല്ലെന്ന് പി വി അന്‍വര്‍

പ്രതിരോധ വകുപ്പും വിദേശകാര്യ വകുപ്പും കൂടി ചോദിക്കാമായിരുന്നു, പി വി അൻവറിനെ പരിഹസിച്ച് വി ടി ബൽറാം

Bakrid Holiday: സംസ്ഥാനത്ത് നാളെ പ്രവൃത്തി ദിനം; ബക്രീദ് അവധി ശനിയാഴ്ച

അടുത്ത ലേഖനം
Show comments