Webdunia - Bharat's app for daily news and videos

Install App

'ദൃശ്യം 2' കണ്ടതിലും അതിനെക്കുറിച്ച് സംസാരിച്ചതിലും സന്തോഷം', അശ്വിന് നന്ദി അറിയിച്ച് മോഹന്‍ലാല്‍

കെ ആര്‍ അനൂപ്
ബുധന്‍, 24 ഫെബ്രുവരി 2021 (11:18 IST)
റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ 'ദൃശ്യം 2'നായി. സിനിമ കണ്ടതിനുശേഷം മോഹന്‍ലാലിനെയും സംവിധായകന്‍ ജീത്തു ജോസഫിനും അഭിനന്ദിച്ചുകൊണ്ട് നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. ആ കൂട്ടത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രവിചന്ദ്രന്‍ അശ്വിന്‍ പങ്കുവെച്ച ട്വീറ്റ് തരംഗമായി മാറിയിരുന്നു. തിരക്കുകള്‍ക്കിടയിലും 'ദൃശ്യം 2' കാണാന്‍ മനസ്സു കാണിച്ച അശ്വിന് നന്ദി അറിയിച്ചിരിക്കുകയാണ് മോഹന്‍ലാല്‍.
 
'താങ്കളുടെ തിരക്കുപിടിച്ച ഷെഡ്യൂളില്‍ നിന്നും ഞങ്ങളുടെ ദൃശ്യം 2 കാണാനും അതെക്കുറിച്ച് സംസാരിക്കാനും സമയം കണ്ടെത്തിയതിന് നന്ദി. ഞങ്ങളെ സംബന്ധിച്ച് ഏറെ വലുതാണ് ഇത്. കരിയറിന് എല്ലാവിധ ഭാവുകങ്ങളും അശ്വിന്‍'-മോഹന്‍ലാല്‍ ട്വിറ്ററില്‍ കുറിച്ചു.
 
ഇനി ഈ ദൃശ്യം രണ്ടിന്റെ റീമേക്കുകള്‍ വിവിധ ഭാഷകളിലേക്ക് ഒരുക്കുന്ന തിരക്കിലാണ് അണിയറ പ്രവര്‍ത്തകര്‍. അക്കൂട്ടത്തില്‍ ആദ്യം തുടങ്ങുന്നത് തെലുങ്ക് റീമേക്കാണ്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് മാര്‍ച്ചില്‍ ആരംഭിക്കും. ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് റീമേക്കും നിര്‍മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments