Webdunia - Bharat's app for daily news and videos

Install App

നിവിന്‍ പോളി തമിഴ്നാട്ടില്‍ ഭൂകമ്പമുണ്ടാക്കുമോ? മോഹന്‍ലാല്‍ ടീം കാത്തിരിക്കുന്നു!

Webdunia
വ്യാഴം, 7 ഡിസം‌ബര്‍ 2017 (15:47 IST)
തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് പ്രിയപ്പെട്ട താരമാണ് നിവിന്‍ പോളി. പ്രേമം എന്ന മലയാള ചിത്രം തമിഴകത്തെയാകെ വശീകരിച്ചപ്പോള്‍ നിവിന്‍ പോളി എന്ന താരത്തെയും അവര്‍ ഹൃദയം കൊണ്ട് സ്വീകരിച്ചു.
 
നിവിന്‍ പോളിയുടെ ആദ്യ സ്ട്രെയ്റ്റ് തമിഴ് ചിത്രം ‘റിച്ചി’ വെള്ളിയാഴ്ച റിലീസാകുകയാണ്. ഒരു മാസ് ആക്ഷന്‍ ക്രൈം ത്രില്ലറായ റിച്ചി നവാഗതനായ ഗൌതം രാമചന്ദ്രനാണ് സംവിധാനം ചെയ്തിരിക്കുന്നത്.
 
മോഹന്‍ലാല്‍ ഉള്‍പ്പെടുന്ന ‘ഒടിയന്‍ ടീം’ ഈ സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ്. തമിഴകത്ത് നിവിന്‍ പോളിക്ക് ഗംഭീര തുടക്കമുണ്ടാകണമെന്നാണ് മോഹന്‍ലാലും ടീമും ആഗ്രഹിക്കുന്നത്.
 
ഒടിയന്‍റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ റിച്ചിയെ സ്വാഗതം ചെയ്തുകൊണ്ട് ട്വീറ്റ് ചെയ്തു. “ഓള്‍ ദി ബെസ്റ്റ് നിവിന്‍... പ്രകടനം കൊണ്ട് ഗംഭീരമാക്കൂ... റിച്ചി എല്ലാ ബോക്സോഫീസ് റെക്കോര്‍ഡുകളും തകര്‍ക്കും... ദൈവം അനുഗ്രഹിക്കട്ടെ” - എന്നാണ് ശ്രീകുമാര്‍ മേനോന്‍റെ ട്വീറ്റ്.
 
കന്നഡയിലെ സൂപ്പര്‍ഹിറ്റ് സിനിമയായ ‘ഉളിദവരു കണ്ടന്തേ’യുടെ റീമേക്കാണ് റിച്ചി. പ്രകാശ് രാജ്, ശ്രദ്ധ ശ്രീനാഥ്, ലക്ഷ്മിപ്രിയ ചന്ദ്രമൌലി തുടങ്ങിയവരും റിച്ചിയില്‍ അഭിനയിക്കുന്നു. 
 
വിനോദ് ഷൊര്‍ണൂരും ആനന്ദ് പയ്യന്നൂരും ചേര്‍ന്നാണ് റിച്ചി നിര്‍മ്മിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

'ശ്രദ്ധിക്കണം'; ഡൊണാള്‍ഡ് ട്രംപ് സുരക്ഷിതനല്ലെന്ന് പുടിന്‍

ശബരിമലയില്‍ തിരക്ക് വര്‍ധിക്കുന്നു; അയ്യപ്പഭക്തന്മാരെ 'ഹാപ്പി'യാക്കി പൊലീസ്

വീണ്ടും മഴ വരുന്നേ..! ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിനു സാധ്യത, ഓറഞ്ച് അലര്‍ട്ട്

അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍

മണിക്കൂറുകള്‍ക്കുള്ളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഹിസ്ബുള്ള; തിരിച്ചടിച്ച് ഇസ്രായേല്‍

അടുത്ത ലേഖനം
Show comments