ദുല്‍ഖര്‍ സല്‍മാനല്ലേ?; അവതാരകയുടെ ചോദ്യത്തിന് നിവിന്‍പോളി നല്‍കിയ കിടിലന്‍ മറുപടി ഇങ്ങനെ ! വീഡിയോ കാണാം
ദുല്‍ഖര്‍ സല്‍മാനല്ലേ?, അവതാരകയുടെ ചോദ്യത്തിന് നിവിന്റെ കിടിലന്‍ മറുപടി
Publish Date: Thu, 07 Dec 2017 (08:46 IST)
Updated Date: Thu, 07 Dec 2017 (08:50 IST)
മലയാളത്തിന്റെ പ്രീയതാരമായി നിവിന്‍പോളി മാറി കഴിഞ്ഞു. അതിനിടയിലാണ് തമിഴകത്ത് അരങ്ങേറ്റം കുറിക്കാന്‍ നിവിന്‍പോളി കച്ചമുറുക്കിയത്. റിച്ചിയിലൂടെ തമിഴ് ആരാധകരുടെ പ്രിയ താരമായി മാറുമെന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്.
എന്നാല്‍ ഇപ്പോള്‍ അതൊന്നുമല്ല ചര്‍ച്ചാ വിഷയം. പ്രമുഖ തമിഴ് ചാനലിന് നല്‍കിയ നിവിന്‍റെ അഭിമുഖം വൈറലാകുകയാണ്. അഭിമുഖത്തിന് മുന്നോടിയായി നിവിനെ അവതാരക പരിചയപ്പെടുത്തിയത് ദുല്‍ഖര്‍ സല്‍മാന്‍ എന്നാണ്. നിവിന്‍ ഭാവഭേദമൊന്നും കൂടാതെ അവതാരകയെ നോക്കിചിരിച്ചു.
നല്ല അഭിനയം, നിങ്ങള്‍ക്ക് സിനിമയില്‍ ഒരു കൈ നോക്കിക്കൂടെയെന്ന് നിവിന്‍ അവതാരകയോട് ചോദിച്ചു. വേറെ ആരെയെങ്കിലുമാണ് താന്‍ ഇങ്ങനെ പരിചയപ്പെടുത്തിയതെങ്കില്‍ പരിപാടിയില്‍ നിന്നും അപ്പോള്‍ തന്നെ ഇറങ്ങിപ്പോയേനെയെന്നും നിവിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത് ഈ എളിമയാണെന്നും അവതാരക പ്രതികരിച്ചു.