Select Your Language

Notifications

webdunia
webdunia
webdunia
webdunia

Mohanlal Pan Indian Movie: 3 ഭാഷകളിലായി മോഹൻലാലിൻ്റെ പാൻ ഇന്ത്യൻ ചിത്രമൊരുങ്ങുന്നു, മകനായി എത്തുന്നത് തെലുങ്ക് സൂപ്പർ താരം

Mohanlal Pan Indian Movie: 3 ഭാഷകളിലായി മോഹൻലാലിൻ്റെ പാൻ ഇന്ത്യൻ ചിത്രമൊരുങ്ങുന്നു, മകനായി എത്തുന്നത് തെലുങ്ക് സൂപ്പർ താരം
, വെള്ളി, 26 ഓഗസ്റ്റ് 2022 (20:37 IST)
മോഹൻലാലിനെ നായകനാക്കി പാൻ ഇന്ത്യൻ ചിത്രം ഒരുങ്ങുന്നു. വൃശഭ എന്ന് പേരിട്ടിരിക്കുന്ന ചിത്രം തമിഴ്,തെലുങ്ക്,മലയാളം എന്നിങ്ങനെ മൂന്ന് ഭാഷകളിലായാണ് ഒരുങ്ങുന്നത്. സിനിമയിൽ തെലുങ്ക് സൂപ്പർ താരത്തിൻ്റെ അച്ഛൻ വേഷത്തിലാകും മോഹൻലാൽ എത്തുക. നന്ദകുമാർ സംവിധാനം ചെയ്യുന്ന ചിത്രം അഭിഷേക് വ്യാസ്,പ്രവീർ സിങ് എന്നിവരാണ് നിർമിക്കുന്നത്.
 
എവിഎസ് സ്റ്റുഡിയോസിൻ്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിൽ മോഹൻലാൽ കരാർ ഒപ്പിട്ടു. മോഹൻലാലിൻ്റെ മകനായി ഏത് തെലുങ്ക് സൂപ്പർ താരം എത്തുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ദുബായിൽ വെച്ചാണ് മോഹൻലാൽ കരാർ ഒപ്പിട്ടത്. താൻ സംവിധാനം ചെയ്തിരുന്ന ബറോസിൻ്റെ ഷൂട്ട് പൂർണമായതായും നിലവിൽ റാം എന്ന ചിത്രത്തിലാണ് താൻ അഭിനയിച്ചുകൊണ്ടിരിക്കുന്നതെന്നും മോഹൻലാൽ അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവൻ്റെ അഹങ്കാരത്തിനുള്ളത് കിട്ടി, ലൈഗർ പരാജയമായതിൽ വിജയ് ദേവരക്കൊണ്ടയ്ക്കെതിരെ തിയേറ്ററുടമ