Select Your Language

Notifications

webdunia
webdunia
webdunia
webdunia

Mohini: മോഹൻലാൽ അധികം സംസാരിക്കില്ല, മമ്മൂട്ടിക്കൊപ്പം ആ ടെൻഷൻ ഉണ്ടായിരുന്നില്ല: മോഹിനി

മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവം പറഞ്ഞ് മോഹിനി

Mohanlal

നിഹാരിക കെ.എസ്

, വെള്ളി, 31 ഒക്‌ടോബര്‍ 2025 (09:49 IST)
ഒരുകാലത്ത് മലയാളത്തിലും തമിഴിലും തിളങ്ങി നിന്നിരുന്ന നടിയാണ് മോഹിനി. ഇപ്പോഴിതാ മലയാള സിനിമയിൽ അഭിനയിച്ചതിനെക്കുറിച്ച് പറയുകയാണ് നടി. മലയാള സിനിമയിൽ അഭിനയിക്കുമ്പോൾ ഗോസിപ്പുകളെ ഭയന്നിലായിരുന്നുവെന്നും പോസിറ്റീവ് സമീപനമാണ് ലഭിച്ചതെന്നും മോഹിനി പറഞ്ഞു.
 
മോഹൻലാലിനൊപ്പം അഭിനയിക്കുമ്പോൾ ടെൻഷൻ ഉണ്ടായിരുന്നുവെന്നും എന്നാൽ മമ്മൂട്ടിയുമായി നന്നായി സംസാരിച്ചിരുന്നുവെന്നും മോഹിനി കൂട്ടിച്ചേർത്തു. ടൂറിങ് ടോക്കീസ് എന്ന തമിഴ് അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.
 
'തമിഴ് സിനിമയിലെ ചില വേഷങ്ങൾക്ക് വേണ്ടി ധരിച്ച വസ്ത്രങ്ങളിൽ ഞാനൊട്ടും കംഫർട്ടബിൾ ആയിരുന്നില്ല. മാത്രമല്ല തമിഴിൽ ഉണ്ടായിരുന്ന പോലെ ഗോസിപ്പ് ഇവിടെ ഉണ്ടാകുമെന്ന ഭയവും എനിക്ക് ഇല്ലായിരുന്നു. ആദ്യമൊന്നും മലയാളം അറിയില്ലായിരുന്നു. പിന്നീട് പഠിക്കേണ്ടി വന്നു. എന്നാൽ അതിനെയും പോസിറ്റീവ് ആയിട്ടാണ് കണ്ടത്. ഈ കുട്ടിക്ക് മലയാളം പഠിക്കാൻ ആഗ്രഹം ഉണ്ട്. ശ്രമിക്കുന്നുണ്ട് എന്നവർ എടുത്തു പറയും,' മോഹിനി പറഞ്ഞു.
 
'മമ്മൂട്ടിയെ ആദ്യം കണ്ടപ്പോൾ ഞാൻ ആദ്യം പറഞ്ഞത് ‘സാർ എന്റെ അമ്മ നിങ്ങളുടെ ആരാധികയാണെന്നാണ്’ അതുകേട്ട് അത്ര ഇഷ്ട്ടപ്പെടാത്ത അദ്ദേഹം എന്നെ ഇപ്പോഴും കളിയാക്കും. ഞാനും തന്റെ അമ്മയും ഒരേ തലമുറയാണെന്നല്ലേ ഉദ്ദേശിച്ചത്, തന്റെ കൂടെ ഞാൻ എങ്ങനെ ജോഡിയായി അഭിനയിക്കും എന്നൊക്കെ പറഞ്ഞ്. 
 
മോഹൻലാലിനൊപ്പം ജോലി ചെയ്തപ്പോൾ ആണ് ശരിക്കും ടെൻഷനടിച്ചത്, കാരണം അദ്ദേഹം വളരെ പതുക്കെയേ സംസാരിക്കൂ, അപ്പോൾ എനിക്ക് മനസിലാകില്ല. അദ്ദേഹം സെറ്റിൽ അധികം ഒന്നും സംസാരിക്കില്ല, നമ്മളെ കണ്ടാൽ കുശലം പറയും. പക്ഷെ വളരെ മികച്ച നടനാണ്, നമ്മളിങ്ങനെ അഭിനയിച്ചാലും പ്രേക്ഷകരുടെ ശ്രദ്ധ ഒപ്പമുള്ള അദ്ദേഹം കൊണ്ടുപോകും” മോഹിനി കൂട്ടിച്ചേർത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Dileep: 'വിസ്മയ ഇന്ത്യൻ സിനിമയുടെ വിസ്മയമായി മാറട്ടെ': ആശംസ അറിയിച്ച് ദിലീപ്