സിനിമയിലെത്തി 20 വര്‍ഷങ്ങള്‍ കഴിഞ്ഞെന്ന് കനിഹ.
1999ല്ലെ മിസ്സ് മധുരയായി തെരഞ്ഞെടുക്കപ്പെട്ട കനിഹ മോഡലിംഗ് രംഗത്തുനിന്നാണ് സിനിമയിലെത്തിയത്. തമിഴ്, മലയാളം, തെലുങ്ക് തുടങ്ങിയ ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള നടി മമ്മൂട്ടിയുടെ പഴശ്ശിരാജയിലൂടെ മലയാളസിനിമയില്‍ തന്റെതായ ഇടം ഉറപ്പിക്കുകയായിരുന്നു.
പഴശ്ശി രാജയില്‍ തുടങ്ങിയതാണ് മമ്മൂട്ടി കനിഹ കൂട്ടുകെട്ട്.'ദ്രോണ', 'കോബ്ര', 'ബാബൂട്ടിയുടെ നാമത്തില്‍', 'അബ്രഹാമിന്റെ സന്തതികള്‍', 'മാമാങ്കം' പിന്നിട്ട് സിബിഐ അഞ്ചാം ഭാഗം വരെ നീളുന്നു ഇരുവരും ഒന്നിച്ച് അഭിനയിച്ച ചിത്രങ്ങള്‍.
2002 ല്‍ ഫൈവ് സ്റ്റാര്‍ എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ച നടി 2009ല്‍ പുറത്തിറങ്ങിയ പഴശ്ശിരാജയില്‍ മമ്മൂട്ടിയുടെ നായികയായി. ടെലിവിഷന്‍ അവതാരിക കൂടിയായിരുന്നു കനിഹ.തമിഴില്‍ ജെനീലീയ, ശ്രിയ ശരണ്‍, സധ എന്നീ താരങ്ങള്‍ക്ക് ശബ്ദം നല്‍കിയും കനിഹ പേരെടുത്തു.
വര്‍ഷങ്ങള്‍ക്കിപ്പുറം മലയാളത്തിലേക്ക് ഗംഭീര തിരിച്ചുവരവിനൊരുങ്ങുകയാണ് നടി. സുരേഷ് ഗോപിയുടെ പാപ്പന്‍ ആണ് നടിയുടെ പ്രദര്‍ശനം തുടരുന്ന ചിത്രം. ക്രിസ്ത്യന്‍ ബ്രദേഴ്‌സിന് കഴിഞ്ഞ് പത്ത് വര്‍ഷത്തിനുശേഷമാണ് താന്‍ ജോഷി സാറിനൊപ്പം വര്‍ക്ക് ചെയ്തതെന്ന് കനിഹ പറഞ്ഞിരുന്നു.
മമ്മൂട്ടിയെ നായകനാക്കി കെ മധു സംവിധാനം ചെയ്ത 'സിബിഐ 5: ദി ബ്രെയിന്‍' എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു.
പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത 'ബ്രോ ഡാഡി' എന്ന കോമഡി എന്റര്‍ടെയ്നറിലും കനിഹ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.