Publish Date: Thu, 11 Nov 2021 (08:46 IST)
Updated Date: Thu, 11 Nov 2021 (08:51 IST)
കഴിഞ്ഞ ദിവസമായിരുന്നു മോഹന്‍ലാല്‍ ലക്കി സിങായി വേഷമിടുന്ന മോണ്‍സ്റ്റര്‍ പ്രഖ്യാപിച്ചത്. സിനിമയുടെ ചിത്രീകരണമാരംഭിക്കുന്ന വിവരവും അണിയറപ്രവര്‍ത്തകര്‍ കൈമാറിയിരുന്നു.നടന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ ഒന്നും പുറത്തു വന്നിട്ടുണ്ടായിരുന്നില്ല. ഇപ്പോഴിതാ സിക്ക് മത വിശ്വാസിയെപ്പോലെ ദസ്തര്‍ ധരിച്ച് ലൊക്കേഷനിലെത്തിയ ലാലിന്റെ ഫോട്ടോകളാണ് ശ്രദ്ധ നേടുന്നത്.
പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.പുലിമുരുകന്റെ തിരക്കഥാകൃത്ത് ഉദയ് കൃഷ്ണനാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.കൈയില്‍ തോക്കുമായി ഇരിക്കുന്ന മോഹന്‍ലാലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കാണാനാകുന്നത്.
ആശീര്‍വാദ് സിനിമാസിന് ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.