Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹന്‍ലാലിന്റെ കൂട്ട്,'മോണ്‍സ്റ്റര്‍' ക്രൈം ത്രില്ലര്‍, റിലീസ് ഒക്ടോബര്‍ 21ന്

MONSTER Official Trailer | Mohanlal | Vysakh | Uday Krishna | Antony Perumbavoor | Aashirvad Cinemas

കെ ആര്‍ അനൂപ്

, വ്യാഴം, 13 ഒക്‌ടോബര്‍ 2022 (09:05 IST)
മോഹന്‍ലാലിന്റെ ഒരു സിനിമ തിയേറ്ററുകളില്‍ എത്താന്‍ ആരാധകര്‍ മാസങ്ങളായി കാത്തിരിക്കുകയായിരുന്നു. ഒക്ടോബര്‍ 21ന് പ്രദര്‍ശനത്തിന് മോണ്‍സ്റ്റര്‍ പ്രമോഷന്‍ തിരക്കുകളിലാണ് നിര്‍മാതാക്കള്‍.
 
ഉദയ് കൃഷ്ണന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. മോഹന്‍ലാലിനൊപ്പമുള്ള ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രം ആന്റണി പെരുമ്പാവൂരും പങ്കുവെച്ചു.ഒരു ക്രൈം ത്രില്ലര്‍ ചിത്രമാണ് മോണ്‍സ്റ്റര്‍.
സുദേവ് നായര്‍, സിദ്ദിഖ്, ജോണി ആന്റണി .കൈലാഷ്, ഗണേഷ് കുമാര്‍ ബിജു പപ്പന്‍, ഹണി റോസ്, ലഷ്മി മഞ്ജു, സ്വാസിക തുടങ്ങിയ താരനിര സിനിമയിലുണ്ട്.
 
സതീഷ് കുറുപ്പ് ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.ഹരി നാരായണന്റെ വരികള്‍ക്ക് ദീപക് ദേവ് സംഗീതം ഒരുക്കുന്നു.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിറന്നാള്‍ കേക്ക്, ഇന്നലെ ജന്മദിനം ആഘോഷിച്ച മീനാക്ഷിയുടെ പ്രായം എത്രയെന്ന് അറിയാമോ?