തമിഴ്‌നാട്ടില്‍ പൃഥ്വിരാജിന്റെ കോലം കത്തിക്കാന്‍ കാരണം എന്ത്?

Webdunia
ചൊവ്വ, 26 ഒക്‌ടോബര്‍ 2021 (13:16 IST)
തമിഴ്‌നാട്ടില്‍ നടന്‍ പൃഥ്വിരാജിനെതിരെ വ്യാപക പ്രതിഷേധം നടക്കുകയാണ്. സോഷ്യല്‍ മീഡിയയിലും പൃഥ്വിരാജിനെതിരെ ക്യാംപയ്ന്‍ നടക്കുന്നുണ്ട്. മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട് പൃഥ്വിരാജ് നടത്തിയ പരാമര്‍ശമാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് കാരണം. മുല്ലപ്പെരിയാര്‍ അണക്കെട്ടിനു സുരക്ഷാപ്രശ്‌നങ്ങളുണ്ടെന്നും ഡാം പൊളിച്ചു പണിയണമെന്നുമാണ് കഴിഞ്ഞ ദിവസം പൃഥ്വിരാജ് ആവശ്യപ്പെട്ടത്. ഇതിനെതിരെയാണ് തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം. തേനി ജില്ലാ കലക്ട്രേറ്റിനു മുന്നില്‍ അഖിലേന്ത്യാ ഫോര്‍വേഡ് ബ്ലോക്ക് പ്രവര്‍ത്തകര്‍ പൃഥ്വിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. സുപ്രീം കോടതി വിധി നിലനില്‍ക്കെ തെറ്റിദ്ധാരണാജനകമായ പ്രസ്താവനകളാണ് പൃഥ്വി നടത്തിയതെന്നും താരത്തിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് കലക്ടര്‍ക്കും എസ്.പിക്കും പരാതി നല്‍കിയെന്ന് സംഘടന ജില്ല സെക്രട്ടറി എസ്. ആര്‍ ചക്രവര്‍ത്തി അറിയിച്ചു.

പൃഥ്വിരാജ് ഉൾപ്പടെയുള്ള മലയാള ചലച്ചിത്ര താരങ്ങളെ തമിഴ് സിനിമയിൽ അഭിയിപ്പിക്കരുതെന്നും ഇക്കാര്യത്തിൽ തമിഴ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിലപാട് എടുക്കണമെന്നും തമിഴക വാഴ്​വുരിമൈ കക്ഷി നേതാവും എം.എല്‍.എയുമായ വേല്‍മുരുകനും ആവശ്യപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കോളു, ഇന്ത്യയ്ക്ക് 30 ദിവസം ഇളവ് അനുവദിച്ച് യുഎസ്

ഖമനേയിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഇന്ത്യ; ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചെന്ന് എസ് ജയശങ്കര്‍

കിടപ്പുമുറിയിലെ എസി യൂണിറ്റിനുള്ളില്‍ കണ്ടെത്തിയത് അഞ്ച് പാമ്പുകളെ!

'സൈനിക സംഘര്‍ഷം ഒരു പ്രശ്‌നത്തിനും പരിഹാരമല്ല': ഇറാന്‍, ഇസ്രായേല്‍, ഉക്രെയ്ന്‍ യുദ്ധങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മോദി

പശ്ചിമേഷ്യൻ സംഘർഷം, മധ്യസ്ഥതയ്ക്ക് സന്നദ്ധത അറിയിച്ച് ചൈന

അടുത്ത ലേഖനം
Show comments