Select Your Language

Notifications

webdunia
webdunia
webdunia
Thursday, 24 April 2025
webdunia

അടുത്ത ഫ്ളാറ്റിൻ്റെ ടെറസിൽ ഒളിഞ്ഞിരുന്ന് ആലിയയുടെ ഫോട്ടോ എടുത്തു, പാപ്പരാസികൾക്കെതിരെ കേസ് കൊടുക്കാനൊരുങ്ങി നടി

papparazis
, ബുധന്‍, 22 ഫെബ്രുവരി 2023 (19:39 IST)
അടുത്ത ഫ്ളാറ്റിൻ്റെ ടെറസിൽ നിന്നും ഒളിച്ചിരുന്ന് ആലിയയുടെ വീട്ടിനകത്തെ ചിത്രങ്ങൾ പകർത്തിയ ഫോട്ടോഗ്രാഫർക്കെതിരെ പോലീസ് കേസെടുക്കും. സംഭവത്തിൽ പരാതി നൽകാൻ നടിയോട് പോലീസ് ആവശ്യപ്പെട്ടു. സംഭവം സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് കാണിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് വന്നതോടെ സംഭവത്തിൽ നടിക്ക് പിന്തുണയുമായി മറ്റ് സഹതാരങ്ങളും മുന്നോട്ട് വന്നിരുന്നു.
 
വീട്ടിലിരിക്കുന്നതന്നെ ആരോ നിരീക്ഷിക്കുന്നതായി തോന്നിയെന്നും നോക്കിയപ്പോൾ അടുത്ത വീട്ടിലെ ടെറസിൽ നിന്നും രണ്ടു പേരെ ക്യാമറയുമായി കണ്ടെന്നും ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ആലിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. മകൾ റാഹയുടെ ചിത്രങ്ങൾ എടുക്കുന്നതിൽ നിന്നും മാധ്യമങ്ങളെ രൺബീറും ആലിയയും നേരത്തെ വിലക്കിയിരുന്നു. ഇതിനിടെയാണ് നടിയുടെ സ്വകാര്യതയിലേക്ക് പാപ്പരാസികൾ ഇടിച്ചുകയറിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിവാഹമോചിതയായ കാര്യം പരസ്യമായി വെളിപ്പെടുത്തി നടി ഗൗതമി നായർ