മുരളിഗോപിയുടെ തിരക്കഥയിൽ പൃഥ്വിയും ഇന്ദ്രജിത്തും ഒന്നിച്ച്
താരസഹോദരങ്ങളായ ഇന്ദ്രജിത്തും പൃഥ്വിരാജും വീണ്ടുമൊന്നിക്കുന്നു. ടിയാൻ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയുന്നത് ജിയെൻ കൃഷ്ണ കുമാറാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് മുരളി ഗോപിയാണ്. ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്തു വന്നു.

ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നി ചിത്രങ്ങൾക്ക് ശേഷം മുരളി ഗോപി തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ് ടിയാൻ. മുരളി ഗോപി തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ മുരളി ഗോപിയും അഭിനയിക്കുന്നു. ഇന്ദ്രജിത്തും പൃഥ്വിരാജും ഒന്നിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമാണ് ടിയാന്‍.
ജൂലൈ ഒന്നിന് ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദില്‍ ആരംഭിക്കും. മുംബൈ, പൂനൈ, ബദരീനാഥ് എന്നിവിടങ്ങളിലും സിനിമ ചിത്രീകരിക്കുന്നുണ്ട്. നേരത്തെ നാസിക്കിലെ കുംഭമേളയുടെ പശ്ചാത്തലത്തില്‍ ഏതാനും രംഗങ്ങള്‍ ചിത്രീകരിച്ചിരുന്നു.