Webdunia - Bharat's app for daily news and videos

Install App

രണ്ട് വർഷം ഞങ്ങൾ പ്രണയിച്ചു, അന്ന് ദീപികയുടെ കൈയില്‍ പണമൊന്നുമില്ലായിരുന്നു: മുസമ്മില്‍ ഇബ്രാഹിം

നിരവധി സെലിബ്രിറ്റികളുമായി ദീപികയുടെ പേര് ഉയർന്നുവന്നിട്ടുണ്ട്.

നിഹാരിക കെ.എസ്
വെള്ളി, 6 ജൂണ്‍ 2025 (12:55 IST)
മോഡലിംഗിലൂടെയാണ് ദീപിക പദുക്കോൺ സിനിമയിലെത്തിയത്. 2000 ത്തിന്റെ തുടക്കത്തിലാണ് സിനിമാമോഹവുമായി ദീപിക മുംബൈയിലെത്തിയത്‌. പിന്നീട് ഷാരൂഖ് ഖാനൊപ്പം അരങ്ങേറ്റം. ഇപ്പോൾ ഇന്ത്യയിലെ നമ്പർ വൺ നായികയായി മുന്നേറുന്നു. ദീപികയുടെ സ്വകാര്യജീവിതം കയറ്റിറക്കങ്ങൾ നിറഞ്ഞതായിരുന്നു. നിരവധി സെലിബ്രിറ്റികളുമായി ദീപികയുടെ പേര് ഉയർന്നുവന്നിട്ടുണ്ട്. ഇപ്പോഴിതാ, താനും ദീപികയും രണ്ട് വര്‍ഷം പ്രണയത്തിലായിരുന്നെന്ന് വെളിപ്പെടുത്തി നടനും മോഡലുമായ മുസമ്മില്‍ ഇബ്രാഹിം രംഗത്ത്.  
 
ബോളിവുഡ് സ്വപ്‌നങ്ങളുമായി ദീപിക മുംബൈയിലെത്തിയപ്പോള്‍ ആദ്യം പരിചയപ്പെട്ടത് തന്നെയായിരുന്നുവെന്നും പിന്നീട് തങ്ങള്‍ ഇരുവരും പ്രണയത്തിലായെന്നും സിദ്ധാര്‍ഥ് കണ്ണനുമായുള്ള അഭിമുഖത്തില്‍ മുസമ്മില്‍ പറയുന്നു. അത് വളരെ മനോഹരമായ ദിവസങ്ങളായിരുന്നുവെന്നും പ്രണയബന്ധം അവസാനിച്ചശേഷവും ദീപികയുമായി സൗഹൃദം സൂക്ഷിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, രൺവീർ സിംഗുമായുള്ള വിവാഹത്തിന് ശേഷം ദീപികയുമായുള്ള ബന്ധം പൂർണമായും അവസാനിച്ചെന്ന് നടൻ പറയുന്നു.
 
തന്നോട് പ്രണയമാണെന്ന് പറഞ്ഞത് ദീപികയാണെന്നും രണ്ട് വര്‍ഷത്തിനുശേഷം ആ ബന്ധം വേര്‍പ്പെടുത്തിയത് താനാണെന്നും മുസമ്മില്‍ വ്യക്തമാക്കുന്നു. പ്രണയകാലം അതിമനോഹരമായിരുന്നുവെന്ന് പറയുമ്പോഴും ഒരിക്കൽ പോലും ദീപികയെ മുസമ്മിൽ കുറ്റപ്പെടുത്തുകയോ ദീപികയ്‌ക്കെതിരെ ആരോപണങ്ങളോ വിമർശനങ്ങളോ ഉന്നയിക്കുകയോ ചെയ്യുന്നില്ല. 
 
'ദീപ്യക് വളരേയധികം ആത്മവിശ്വാസത്തോടെയാണ് മുംബൈയിലെത്തിയത്. പ്രകാശ് പദുക്കോണിന്റെ മകളായത് തന്നെയായിരുന്നു അതിന് കാരണം. അവളെ കുറിച്ച് എല്ലാവര്‍ക്കും അറിയാമായിരുന്നു. ഞാന്‍ ആ സമയത്ത് ദീപികയേക്കാള്‍ അറിയപ്പെടുന്ന താരമായിരുന്നു. അവര്‍ തുടക്കക്കാരിയും. എന്നാല്‍ അവരിപ്പോള്‍ സൂപ്പര്‍സ്റ്റാറാണ്. എല്ലാവർക്കും അവരെ അറിയാം. പക്ഷേ എന്നെ ആര്‍ക്കും അറിയില്ല. ഞാനും അവരുടെ ഒരു വലിയ ആരാധകനാണ്. അവരുടെ സിനിമകള്‍ കാണാന്‍ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തി. അവര്‍ സുന്ദരിയായൊരു സ്ത്രീയാണ്. അഭിനേത്രി എന്ന നിലയിലും മികച്ചുനില്‍ക്കുന്നു. എന്നാല്‍ യാഥാര്‍ഥ്യം ഇതെല്ലാമാണ്.' മുസമ്മില്‍ പറയുന്നു.
 
ദീപികയുടെ വിവാഹത്തിന് മുമ്പ് ഇടയ്‌ക്കെല്ലാം സംസാരിക്കാറുണ്ടെന്നും എന്നാല്‍ വിവാഹത്തിനുശേഷം എല്ലാ ബന്ധവും മുറിഞ്ഞുപോയെന്നും മുസമ്മില്‍ കൂട്ടിച്ചേര്‍ത്തു. അന്നത്തെ പ്രണയകാലം സിനിമയിലെ രംഗങ്ങള്‍പോലെ മനോഹരമായിരുന്നെന്നും മുസമ്മില്‍ ഓര്‍ത്തെടുക്കുന്നു. 
 
'ആ സമയത്ത് ഞങ്ങള്‍ കുട്ടികളെപ്പോലെയായിരുന്നു. മഴയത്ത് റിക്ഷയില്‍ ഡേറ്റിന് പോകും. അത് വളരെ മനോഹരമായിരുന്നു. അന്ന് ദീപികയുടെ കൈയില്‍ കാര്യമായ പണമുണ്ടാകാറില്ല. ഞാന്‍ അവരേക്കാള്‍ സമ്പന്നനായിരുന്നു.

അക്കാലത്ത് ഞാനൊരു കാര്‍ വാങ്ങി. ദീപിക ഒരുപാട് സന്തോഷിച്ചു. ഇക്കാര്യങ്ങളെല്ലാം എന്റെ മനസില്‍ ഇപ്പോഴുമുള്ളതിന് കാരണം ഞാന്‍ അതിനുശേഷം അതുപോലെ മഴയത്ത് റിക്ഷയില്‍ ഒരു ഡേറ്റിന് പോയിട്ടില്ല എന്നതുകൊണ്ടാണ്. അന്ന് ഞങ്ങളുടെ കൈയില്‍ പണമില്ലായിരുന്നെങ്കിലും ഞങ്ങള്‍ വളരേയധികം സന്തോഷിച്ചിരുന്നു.' മുസമ്മില്‍ ഓര്‍ത്തെടുക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പില്‍ മൂന്ന് അധ്യാപകരുടെ പേരും

വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അമേരിക്ക ആറാം സ്ഥാനത്ത്; ഒന്നാം സ്ഥാനത്ത് ഏത് രാജ്യമെന്ന് അറിയാമോ

പിവി അന്‍വറിനു മുന്നില്‍ യുഡിഎഫ് വാതില്‍ തുറക്കേണ്ടതില്ല; കെപിസിസി രാഷ്ട്രീയകാര്യ സമിതിയുടെ പിന്തുണ

K 6 Hypersonic Missiles: ദൂരപരിധി 8,000 കിലോമീറ്റർ, കടലിനടിയിൽ നിന്നും തൊടുക്കാം, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കെ 6 ബാലിസ്റ്റിക് മിസൈൽ അവസാനഘട്ടത്തിൽ

പോലീസ് ചമഞ്ഞ് വെർച്ചൽ അറസ്റ്റ് തടത്തി 20 ലക്ഷം തട്ടിയവർ പിടിയിൽ

അടുത്ത ലേഖനം
Show comments