Webdunia - Bharat's app for daily news and videos

Install App

മൈ ഡിയര്‍ മിനിസ്റ്റര്‍ 'ഹാപ്പി ബര്‍ത്ത് ഡേ'; സുരേഷ് ഗോപിക്ക് ആശംസയുമായി മേജര്‍ രവി

കെ ആര്‍ അനൂപ്
ബുധന്‍, 26 ജൂണ്‍ 2024 (15:36 IST)
Suressh Gopi
നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി ഇന്ന് 66-ാം ജന്മദിനം ആഘോഷിക്കുകയാണ്. മലയാളത്തിന്റെ സൂപ്പര്‍ താരത്തിന്റെ പിറന്നാള്‍ സിനിമ ലോകവും ആഘോഷിക്കുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ആദ്യം തന്നെ നടന് ആശംസകള്‍ നേര്‍ന്നു. ഇപ്പോഴിതാ മേജര്‍ രവിയും പിറന്നാളാശംസകളുമായി എത്തിയിരിക്കുകയാണ്.
 
'ഹാപ്പി ബര്‍ത്ത് ഡേ മൈ ഡിയര്‍ മിനിസ്റ്റര്‍.സ്‌നേഹവും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. ജയ് ഹിന്ദ് ',-മേജര്‍ രവി സോഷ്യല്‍ മീഡിയയില്‍ എഴുതി.
ലക്ഷ്മി ഫിലിംസ് ഉടമ കെ ഗോപിനാഥന്‍ പിളളയുടെയും ജ്ഞാനലക്ഷ്മിയുടെയും മൂത്ത മകനാണ് സുരേഷ് ഗോപി.1958-ല്‍ കൊല്ലത്ത് ജനിച്ച നടന്റെ യഥാര്‍ത്ഥ പേര് സുരേഷ് ജി നായര്‍ എന്നാണ്.ഈ പേര് മാറ്റിയത് സംവിധായകന്‍ കെ ബാലാജിയാണ്.
 
മലയാള സിനിമയ്ക്ക് സുരേഷ് ഗോപിയെ പരിചയപ്പെടുത്തുന്നത് കെ ബാലാജി തന്നെയാണ്. 1965 ല്‍ 'ഓടയില്‍ നിന്ന്' എന്ന സിനിമയില്‍ കുട്ടി താരമായി നടന്‍ അരങ്ങേറ്റം കുറിച്ചു.എന്നാല്‍ ബാലാജിയുടെ 'നിരപരാധികള്‍' എന്ന ചിത്രത്തിലൂടെയാണ് നടന്‍ മുന്‍നിരയിലേക്കെത്തുന്നത്.
 
 'ടി പി ബാലഗോപാലന്‍ എം എ', 'ഒന്നു മുതല്‍ പൂജ്യം വരെ' എന്നീ സിനിമകളില്‍ കൂടി നടന്‍ അഭിനയിച്ചു. 'രാജാവിന്റെ മകന്‍' എന്ന സിനിമയിലെ കഥാപാത്രം വഴിത്തിരിവായി.ഭൂമിയിലെ രാജാക്കന്മാര്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് നടന്‍ ശബ്ദം ആദ്യമായി ലോകം കേട്ടത്.സുരേഷ്‌ഗോപി ആദ്യമായി ഡബ്ബ് ചെയ്യുന്നത് ഈ വേണ്ടിയാണ്.
 
ഷാജി കൈലാസ് ചിത്രങ്ങളിലൂടെ നടന്‍ സുപ്പര്‍ സ്റ്റാറായി മാറി.ഷാജി കൈലാസിന്റെ ഏകലവ്യന്‍ എന്ന ചിത്രത്തിലൂടെയാണ് തുടക്കം.തലസ്ഥാനം, ഏകലവ്യന്‍, കമ്മീഷണര്‍, ജനുവരി ഒരു ഓര്‍മ്മ, ഇരുപതാം നൂറ്റാണ്ട്, തലസ്ഥാനം, ലേലം, ജനാധിപത്യം എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിന് പുതിയ സൂപ്പര്‍സ്റ്റാറിന് കിട്ടി.
 
  പത്രം, എഫ്‌ഐആര്‍, സമ്മര്‍ ഇന്‍ ബദ്‌ലഹേം , പ്രണയവര്‍ണ്ണങ്ങള്‍, തെങ്കാശിപട്ടണം എന്നീ സൂപ്പര്‍ ഹിറ്റുകളും പിന്നീട് പിറന്നു.ഇന്നലെ, സിന്ദൂരരേഖ, പൈതൃകം, വടക്കന്‍ വീരഗാഥ, പൊന്നുച്ചാമി, കളിയാട്ടം തുടങ്ങിയ സിനിമകളിലൂടെ ഇതുവരെ കാണാത്ത സുരേഷ് ഗോപിയേയും മലയാളികള്‍ കണ്ടു.
 
 
 
   
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പതിനെട്ടുകാരൻ ആറ്റിൽ ചാടി മരിച്ചു

വാഹന നികുതി: ഒറ്റതവണ നികുതി കുടിശ്ശിക തീര്‍പ്പാക്കല്‍ മാര്‍ച്ച് 31 വരെ

ആയിരം രൂപാ കൈക്കൂലി വാങ്ങിയ വില്ലേജ് അസിസ്റ്റൻറ് പിടിയിൽ

നിയമപരമായി മുകേഷ് രാജിവെക്കേണ്ടതില്ലെന്ന് വനിതാ കമ്മീഷന്‍; ധാര്‍മികതയുടെ പേരില്‍ വേണമെങ്കില്‍ ആവാം

പോലീസുകാരന്റെ മരണം ആന്തരിക രക്തസ്രാവം മൂലമെന്ന് പ്രാഥമിക നിഗമനം; നെഞ്ചില്‍ ചവിട്ടിയെന്ന് ദൃക്‌സാക്ഷി

അടുത്ത ലേഖനം
Show comments