Webdunia - Bharat's app for daily news and videos

Install App

കൂട്ടുകാരെ ഞാനും സ്‌കൂളില്‍ പോകുകയാ.. പുത്തന്‍ യൂണിഫോമും ബാഗുമായി സന്തോഷത്തോടെ തെന്നല്‍ അഭിലാഷ്

കെ ആര്‍ അനൂപ്
തിങ്കള്‍, 3 ജൂണ്‍ 2024 (11:21 IST)
സോഷ്യല്‍ മീഡിയയുടെ ലോകത്തുനിന്ന് ബിഗ് സ്‌ക്രീനില്‍ എത്തിയ കുട്ടിതാരമാണ് തെന്നല്‍ അഭിലാഷ്.ടിക് ടോക് ആപ്പിലൂടെയാണ് അന്ന് അഞ്ചുവയസ്സുകാരിയായ കൊച്ചുസുന്ദരിയെ ലോകം കാണുന്നത്. തലശ്ശേരി സ്വദേശിയായ തെന്നല്‍ ആ സമയത്ത് യുകെജിയില്‍ പഠിക്കുകയായിരുന്നു.അച്ഛന്‍ അഭിലാഷിനും അമ്മ അതിരയ്ക്കുമൊപ്പം ഇപ്പോള്‍ ബാംഗ്ലൂര്‍ സെറ്റില്‍ഡ്. ഇവിടെ തന്നെ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ ആയി ജോലി ചെയ്യുകയാണ് അഭിലാഷ്. വേനല്‍ അവധിക്ക് ശേഷം സ്‌കൂളില്‍ പോകുന്ന തിരക്കിലാണ് തെന്നല്‍. തന്റെ ഒപ്പം സ്‌കൂളില്‍ പോകുന്ന എല്ലാ കൂട്ടുകാര്‍ക്കും തെന്നലിന്റെ കുടുംബം ആശംസകള്‍ നേര്‍ന്നു.
 
'പുതിയ തുടക്കങ്ങള്‍, പുതിയ സ്വപ്നങ്ങള്‍, പുതിയ വെല്ലുവിളികള്‍, പുതിയ സാഹസങ്ങള്‍... അവിടെയുള്ള എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും... ഹാപ്പി സ്‌കൂളിംഗ്, നിങ്ങള്‍ക്ക് ഒരു മികച്ച വര്‍ഷം വരട്ടെ. എല്ലാവരെയും സ്‌നേഹിക്കുന്നു..',-കുട്ടി തെന്നലിനുവേണ്ടി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ അഡ്മിന്‍ എഴുതി.
 
ശേഷം മൈക്കില്‍ ഫാത്തിമ എന്ന കല്യാണി പ്രിയദര്‍ശന്‍ ചിത്രത്തില്‍ തെന്നല്‍ അഭിലാഷ് അഭിനയിച്ചിരുന്നു. കല്യാണി പ്രിയദര്‍ശന്റെ കുട്ടിക്കാലം തെന്നല്‍ ആണ് അവതരിപ്പിച്ചത്.
 
ഫുട്‌ബോള്‍ അനൗണ്‍സറായി കല്യാണി പ്രിയദര്‍ശന്‍ വേഷമിടുന്നു.
ചിത്രത്തിന്റെ തിരക്കഥ എഴുതിയും സംവിധായകന്‍ മനു സി കുമാര്‍ ആണ്.  
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

സി.പി.എം നേതാവിന്റെ മകന് മര്‍ദ്ദനമേറ്റെന്നു പരാതി: പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

നഴ്സിങ് അഡ്മിഷൻ്റെ പേരിൽ ലക്ഷങ്ങൾ നട്ടിയ യുവതി അറസ്റ്റിൽ

ഓട്ടോ ഡ്രൈവർ മർദ്ദനമേറ്റു മരിച്ച സംഭവത്തിലെ പ്രതിയായ സ്വകാര്യ ബസ് ജീവനക്കാരൻ ആത്മഹത്യ ചെയ്ത നിലയിൽ

PV Anvar: 'വായ അടയ്ക്ക്, കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഞങ്ങളുണ്ട്'; അന്‍വറിനു കോണ്‍ഗ്രസിന്റെ താക്കീത്

നാല് വയസ്സിന് താഴെയുള്ള കുട്ടികളില്‍ ക്ലോര്‍ഫെനിറാമൈന്‍, ഫീനൈലെഫ്രിന്‍ എന്നീ മരുന്നുകളുടെ ഉപയോഗം നിരോധിച്ച് ആരോഗ്യമന്ത്രാലയം

അടുത്ത ലേഖനം
Show comments