Select Your Language

Notifications

webdunia
webdunia
webdunia
webdunia

'സൗഹൃദത്തിന്റെ വിജയം'; 5 ആഴ്ചകള്‍ പിന്നിട്ട് വര്‍ഷങ്ങള്‍ക്കു ശേഷം, സന്തോഷം പങ്കുവെച്ച് നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്‌മണ്യം

varshangalkku shesham

കെ ആര്‍ അനൂപ്

, വെള്ളി, 10 മെയ് 2024 (13:08 IST)
varshangalkku shesham
ഇന്നത്തെ കാലത്ത് ഒരു സിനിമ അഞ്ച് ആഴ്ചകള്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുക എന്നത് നിസ്സാര കാര്യമല്ല. മാറിമാറി വരുന്ന സിനിമകള്‍ക്കിടയിലും വിജയിച്ച് മുന്നേറുന്ന ചുരുക്കം ചില സിനിമകളില്‍ ഒന്നാണ് വിനീത് ശ്രീനിവാസിന്റെ വര്‍ഷങ്ങള്‍ക്കുശേഷം. വിജയകരമായ 35 ദിവസങ്ങള്‍ തിയേറ്ററുകളില്‍ പിന്നിട്ട സന്തോഷത്തിലാണ് നിര്‍മ്മാതാക്കള്‍. ഈ വിജയത്തിനെ 'സൗഹൃദത്തിന്റെ വിജയം' എന്നാണ് നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്‌മണ്യം വിശേഷിപ്പിച്ചിരിക്കുന്നത്.
 
പ്രണവ് മോഹന്‍ലാലും ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും നിവിന്‍ പോളിയും ഉള്‍പ്പെടെയുള്ള പ്രധാന താരങ്ങളെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.വിനീത് ശ്രീനിവാസന്റെ 'വര്‍ഷങ്ങള്‍ക്കുശേഷം' എന്ന സിനിമയില്‍ നിവിന്‍ പോളി ഷോ തന്നെയാണ് ഹൈലൈറ്റ്. സിനിമ വന്‍ വിജയം നേടുകയും ചെയ്തു. 
 
നിവിന്‍ പോളി അവതരിപ്പിച്ച നിതിന്‍ മോളി പ്രേക്ഷകരെ ആകര്‍ഷിച്ചു. ഇത് നിവിന്‍ പോളിയുടെ തിരിച്ചു വരവാണെന്ന് പലരും പറഞ്ഞു. ഒരു സിനിമ താരമായാണ് നടന്‍ വേഷമിട്ടത്.
അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ളൈ, അര്‍ജുന്‍ ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ്, ഷാന്‍ റഹ്‌മാന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
മെറിലാന്‍ഡ് സിനിമാസ് തന്നെയാണ് ചിത്രം ഇന്ത്യയോട്ടാകെ തീയറ്ററുകളില്‍ എത്തിക്കുന്നത്. റെക്കോര്‍ഡ് തുകക്കാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സും ഓവര്‍സീസ് റൈറ്റ്‌സും വിറ്റുപോയത്. കല്യാണ്‍ ജ്വല്ലേഴ്‌സാണ് ചിത്രത്തിന്റെ മാര്‍ക്കറ്റിംഗ് പാര്‍ട്ണര്‍.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Turbo Film: 'ടര്‍ബോ ജോസ് ആളിച്ചിരി പെശകാ'; ഓവര്‍ ദി ടോപ്പ് ആക്ഷന്‍ ഉണ്ടാകുമെന്ന് മിഥുന്‍ മാനുവല്‍