Webdunia - Bharat's app for daily news and videos

Install App

റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ ‘നാം‘ തീയറ്ററുകളിൽ നിന്നും പിൻ‌വലിക്കുന്നു; വെളിപ്പെടുത്തലുമായി സംവിധായകൻ

Webdunia
ശനി, 19 മെയ് 2018 (16:11 IST)
റിലീസ് ചെയ്ത് ഒരാഴ്ചമാത്രമേ ആയുള്ളു പക്ഷേ നാം എന്ന സിനിമ തീയറ്ററുകളിൽ നിന്നു പിൻ‌വലിക്കുകയാണ്. സിനിമയുടെ സംവിധായകൻ ജോഷി തോമസ് പള്ളിക്കൽ തന്നെയാണ് ചിത്രം തീയറ്ററുകളിൽ നിന്നും പിൻ‌വലിക്കുന്നതായി ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്. പ്രേക്ഷർക്ക് കാണാൻ കഴിയുന്ന തരത്തിലുള്ള പ്രദർശന സമയം ലഭിക്കാത്തതാണ് സിനിമ തീയറ്ററുകളിൽ നിന്നും പിൻ‌വലിക്കാൻ കാരണം എന്നാണ് സംവിധായകൻ വ്യക്തമാക്കുന്നത്.  
 
ഫേയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം  
 
നാം എന്നഞങ്ങളുടെസിനിമകാണുകയും ,ഇഷ്ടപ്പെട്ട കാര്യം പങ്കുവയ്ക്കുകയും ചെയ്ത എല്ലാ സുഹൃത്തുക്കൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു .സിനിമ കാണാത്ത ചില വിദ്യാർത്ഥി സുഹൃത്തുക്കൾ പരീക്ഷയും കോളേജ് അവുധിയും കാരണം പറഞ്ഞു വിളിച്ചിരുന്നു .പക്ഷെ ഏറ്റവും വിഷമിപ്പിക്കുന്ന കാര്യം- പലർക്കും ജോലികഴിഞ്ഞോ ,ഫാമിലിയെയും കൂട്ടി പോകാനോ പറ്റുന്ന സമയത്തു ,ചുരുക്കം ചില സ്ഥലത്തൊഴികെ ഈസിനിമക്ക് പ്രദർശന സമയം ലഭിച്ചില്ല എന്നുള്ളതാണ് .(ചില സ്ഥലങ്ങളിൽ തിയറ്റർ പോലും ).സ്വാഭാവികമായും അപ്പോൾ എല്ലാവർക്കും തോന്നാവുന്ന സംശയം എന്നിട്ടെന്തിന് അന്ന് റിലീസ് വച്ചു എന്നുള്ളതാണ് .പക്ഷെ നാം റിലീസ് തീരുമാനിച്ചപ്പോൾ (രണ്ടുമാസം മുൻപ് )അന്നൊരു ഫിലിമും ഈ ഡേറ്റിൽ ഇല്ലായിരുന്നു .മുന്പിറങ്ങിയ ചില ചിത്രങ്ങൾ നല്ല രീതിയിൽ ഓടുന്നതിനാൽ ചിലയിടങ്ങളിൽ ആരെയും കുറ്റപ്പെടുത്താനും സാധിക്കില്ല .
 
പ്രേക്ഷകർ തിരഞ്ഞെടുക്കുന്ന സമയത്തു സിനിമകാണാൻ പറ്റുന്നില്ല എന്ന വിഷമം കണക്കിലെടുത്തു ,ഈ സിനിമയെ ഇഷ്ടപ്പെടുന്ന പലരുമായും കൂടി ആലോചിച്ചശേഷം ,കൂടുതൽ നല്ലത് എന്നുതോന്നുന്നു ഒരുതീരുമാനം ഞങ്ങൾ കൈക്കൊള്ളുകയാണ്- നാം എന്ന ഞങ്ങളുടെ കുഞ്ഞു സിനിമ ഇന്ന് നിങ്ങളിൽ നിന്നും പിൻ‌വലിക്കുന്നു .(വലിയ തിരക്കൊഴിഞ്ഞുള്ള മറ്റൊരു വേളയിൽ ഈ സിനിമയ്ക്കു കൂടുതൽ ഷോ ടൈം അനുവദിച്ചു സഹായിക്കാം എന്ന് വളരെയധികം തിയറ്റർ അധികൃതർ ഉറപ്പു തന്നിട്ടുമുണ്ട് ).
 
നന്മയുള്ള സിനിമകളെ എന്നും സ്വീകരിച്ചിട്ടുള്ള നിങ്ങളിലേക്ക് നാമാവാൻ ഞങ്ങൾ വീണ്ടും എത്തിച്ചേരും ..ഇതുവരെ ഞങ്ങളെ അകമഴിഞ്ഞ് സഹായിച്ച എല്ലാ സഹൃദയർക്കും ഒരിക്കൽക്കൂടി നന്ദിയും ..എല്ലാ നന്മകളും നേർന്നുകൊണ്ട് -ടീം നാം

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments