Select Your Language

Notifications

webdunia
webdunia
webdunia
webdunia

അജയ് ദേവ്‌ഗണിന് ഹെലികോപ്ടര്‍ അപകടത്തില്‍ ഗുരുതര പരുക്കെന്ന് വാട്സ്‌ആപ് വാര്‍ത്ത; പൂര്‍ണ ആരോഗ്യവാനായി വീട്ടിലുണ്ടെന്ന് ബന്ധുക്കള്‍

അജയ് ദേവ്ഗണ്‍
ഹെലികോപ്ടര്‍ അപകടത്തില്‍ ഹിന്ദി സൂപ്പര്‍താരം അജയ് ദേവ്ഗണിന് ഗുരുതരമായി പരുക്കേറ്റതായി കഴിഞ്ഞ ദിവസം മുതല്‍ വാട്‌സ്‌ആപ് ഗ്രൂപ്പുകളില്‍ വാര്‍ത്ത പ്രചരിക്കുകയാണ്. എന്നാല്‍ ഇതൊരു വ്യാജവാര്‍ത്തയാണെന്നുള്ളതാണ് സത്യം.
 
തന്‍റെ സ്വന്തം ഹെലികോപ്‌ടറില്‍ യാത്ര ചെയ്യുമ്പോഴാണ് മഹാബലേശ്വറിന് സമീപം അപകടമുണ്ടായതെന്നാണ് വാര്‍ത്ത പരന്നത്. എന്നാല്‍ ഈ വാര്‍ത്ത പ്രചരിക്കുമ്പോള്‍ അജയ് പൂര്‍ണ ആരോഗ്യവാനായി സ്വന്തം വീട്ടില്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. 
 
അങ്ങനെ ഒരപകടം നടന്നിട്ടില്ലെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഈ വാട്‌സാപ് സന്ദേശങ്ങളുടെ ഉറവിടം അന്വേഷിക്കുകയാണ് ഇപ്പോള്‍ പൊലീസ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഛത്തീസ്ഗഡില്‍ മമ്മൂട്ടിയുടെ ‘ഉണ്ട’; ഒരു അടിപൊളി പൊലീസ്!