വലിയ പ്രതീക്ഷകളോടെയാണ് ടോവിനോ തോമസിന്റെ 'നടികര്‍'പ്രദര്‍ശനത്തിന് എത്തിയത്. ബോക്‌സ് ഓഫീസില്‍ വലിയ തുക കണ്ടെത്താന്‍ ആവാതെ 13 ദിവസത്തെ പ്രദര്‍ശനം പൂര്‍ത്തിയാക്കി.
പതിമൂന്നാമത്തെ ദിവസം 2 ലക്ഷം രൂപ മാത്രമാണ് ചിത്രത്തിന് നേടാനായത്. ആകെ ഇന്ത്യന്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ 4.3 കോടി രൂപ മാത്രമാണ്.2.74 കോടി രൂപയാണ് ആഗോള കളക്ഷന്‍.
പ്രതിഭാധനരായ അണിയറപ്രവര്‍ത്തകരും അഭിനേതാക്കളും ഉണ്ടായിട്ടും തിയേറ്ററുകളില്‍ ആളെ നിറയ്ക്കാന്‍ ചിത്രത്തിനായില്ല.ഇത് ആദ്യ ആഴ്ചയിലെ ബോക്സ് ഓഫീസ് കളക്ഷനെ സാരമായി ബാധിച്ചു.നടികര്‍ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് ആദ്യദിനം 1.55 കോടി കളക്ഷന്‍ നേടി. രണ്ടാം ദിനത്തില്‍ ഇതുവരെയുള്ള ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് 0.23 കോടി നേടിയിട്ടുണ്ട്.
മൈത്രി മൂവി മെക്കേഴ്സ് ആദ്യമായി മലയാളത്തില്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.ഗോഡ് സ്പീഡ് ആന്‍ഡ് മൈത്രിമൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനി, വൈ. രവിശങ്കര്‍, അലന്‍ ആന്റണി,അനൂപ് വേണുഗോപാല്‍ എന്നിവരാണ് ഈ ചിത്രം നിര്‍മിക്കുന്നത്.
ബാല എന്ന കഥാപാത്രമായാണ് സൗബിന്‍ എത്തുന്നത് .സൂപ്പര്‍സ്റ്റാര്‍ ഡേവിഡ് പണിക്കര്‍ എന്ന കഥാപാത്രമായി ടോവിനോയും സിനിമയില്‍ ഉണ്ടാകും.
40 കോടി ബജറ്റിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: അനൂപ് സുന്ദര്‍, പിആര്‍ഒ: ശബരി.