Webdunia - Bharat's app for daily news and videos

Install App

'കൂവിത്തോല്പിക്കാന്‍ പ്രത്യേകിച്ച് കഴിവൊന്നും വേണ്ട';'വെടിക്കെട്ട്' എന്ന സിനിമയെക്കുറിച്ച് നാദിര്‍ഷ

കെ ആര്‍ അനൂപ്
ബുധന്‍, 8 ഫെബ്രുവരി 2023 (15:14 IST)
ബാദുഷ സിനിമാസിന്റെയും പെന്‍ & പേപ്പര്‍ ക്രിയേഷന്‍സിന്റെയും നിര്‍മ്മാണത്തില്‍ ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേര്‍ന്ന് സംവിധാനം ചെയ്ത വെടിക്കെട്ട് എന്ന സിനിമയെക്കുറിച്ച് സംവിധായകന്‍ നാദിര്‍ഷ.
നാദിര്‍ഷയുടെ വാക്കുകള്‍
 
''വെടിക്കെട്ട് ' റിലീസിങ്ങിനു മുമ്പേ തന്നെ ഞാന്‍ കണ്ട സിനിമയാണ്. അതിനൊക്കെ മുമ്പേ തന്നെ ബിബിനും,വിഷ്ണുവും എനിക്ക് സ്‌ക്രിപ്റ്റ് വായിക്കാന്‍ തന്നിരുന്നു. സത്യം പറഞ്ഞാല്‍ ഞാന്‍ അന്ന് വായിച്ച സ്‌ക്രിപ്റ്റിനേക്കാള്‍ എത്ര ഗംഭീരമായിട്ടാണ് അവര്‍ അത് മേക്ക് ചെയ്തിരിക്കുന്നത് . എന്നോട് അവര്‍ അഭിപ്രായം ചോദിച്ചപ്പോള്‍ ഞാന്‍ ഒറ്റ അഭിപ്രായമേ പറഞ്ഞുള്ളു ''ഒരു സാധാ മനുഷ്യന്റെ മനസ്സും വികാരവും വിചാരവുമൊക്കെയുള്ളവന് ഈ സിനിമ കണ്ടിറങ്ങുമ്പോള്‍ ചങ്കൊന്ന് പെടക്കും. അല്ലാത്തവന്മാരുടെ കാര്യമോര്‍ത്ത് നിങ്ങള്‍ ടെന്‍ഷനടിക്കരുത്. കൂവിത്തോല്പിക്കാന്‍ പ്രത്യേകിച്ച് കഴിവൊന്നും വേണ്ട. കഴിവുള്ളവന്‍ ആരേയും കൂവുകയുമില്ല. സ്റ്റേജ് ഷോയുമായി വിദേശത്തായിരുന്നതിനാല്‍ ഇന്നലെയാണ് തിയേറ്ററില്‍ പ്രേക്ഷകരോടൊപ്പം സിനിമ കണ്ടത് .അങ്ങനെ കണ്ടിട്ട് എഴുതാമെന്ന് കരുതിയതിനാലാണ് അല്പം വൈകിയത്. സിനിമ സ്വപ്നം കണ്ടു നടക്കുന്നവരുടെ ഒരു വന്‍ കൂട്ടായ്മയെ മുന്നിലും പിന്നിലും അണിനിരത്തി അതിനെ സാധാ പ്രേക്ഷന്റെ മനസ്സില്‍ സ്ഥാനം നേടിയെടുക്കുന്ന ഒരു മനോഹര ചിത്രമാക്കി മാറ്റിയതില്‍ എന്റെ പ്രിയപ്പെട്ട അനുജന്മാരായ ബിബിനും വിഷ്ണുവിനും , അതിന് ധൈര്യം നല്കി മുന്നിട്ടിറങ്ങിയ ബാദുഷക്കും , ഷിനോയിക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

ആശാ വര്‍ക്കര്‍മാര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് വീണാ ജോര്‍ജ്; അനുകൂല നിലപാട്

എമ്പുരാന്റെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി; ഹര്‍ജിക്കാരനെ സസ്‌പെന്‍ഡ് ചെയ്ത് ബിജെപി

ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവം: കഞ്ചാവ് പിടിച്ചെടുത്ത ഹോസ്റ്റല്‍ കേരള സര്‍വകലാശാലയുടേതല്ലെന്ന് വിസി

ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം; 17 തൊഴിലാളികള്‍ മരിച്ചു

അടുത്ത ലേഖനം
Show comments