'ശോഭിതയില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല': നാഗ ചൈതന്യ

വളരെ ലളിതമായി നടന്ന ചടങ്ങിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്.

നിഹാരിക കെ.എസ്
ബുധന്‍, 8 ഒക്‌ടോബര്‍ 2025 (09:59 IST)
കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു നടൻ നാ​ഗ ചൈതന്യ നടി ശോഭിത ധൂലിപാലയെ വിവാഹം ചെയ്തത്. നാഗ ചൈതന്യയുടെ മുത്തശ്ശനും നടനുമായ അക്കിനേനി നാഗേശ്വര റാവു സ്ഥാപിച്ച കുടുംബ സ്ഥാപനമായ അന്നപൂർണ സ്റ്റുഡിയോസിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. വളരെ ലളിതമായി നടന്ന ചടങ്ങിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. 
 
ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. ശോഭിതയുമായുള്ള തന്റെ പ്രണയം ആരംഭിച്ചതിനെ കുറിച്ച് നാഗ ചൈതന്യ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ജഗപതി ബാബുവിന്റെ ടോക്ക് ഷോയായ 'ജയമ്മു നിശ്ചയമ്മു രാ'യിൽ അതിഥിയായി എത്തിയപ്പോഴാണ് നാഗ ചൈതന്യ തൻ്റെ പ്രണയകഥ വെളിപ്പെടുത്തിയത്. 
 
ശോഭിതയെ താൻ പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാം വഴിയാണെന്ന് നാഗചൈതന്യ പറഞ്ഞു. "ഞങ്ങൾ ഇൻസ്റ്റഗ്രാമിലാണ് കണ്ടുമുട്ടിയത്. എൻ്റെ പങ്കാളിയെ അവിടെ വെച്ച് കണ്ടുമുട്ടുമെന്ന് ഞാൻ ഒരിക്കലും സങ്കൽപ്പിച്ചിരുന്നില്ല. എനിക്ക് അവളുടെ വർക്കുകളെക്കുറിച്ച് അറിയാമായിരുന്നു. ഒരു ദിവസം, എൻ്റെ ക്ലൗഡ് കിച്ചണായ 'ഷോയു'വിനെക്കുറിച്ച് ഞാൻ ഒരു പോസ്റ്റ് ഇട്ടപ്പോൾ, അവൾ ഒരു ഇമോജി കമൻ്റ് ചെയ്തു. ഞാൻ അവളുമായി ചാറ്റ് ചെയ്യാൻ തുടങ്ങി. അതിനുശേഷം ഞങ്ങൾ കണ്ടുമുട്ടി', നാ​ഗ ചൈതന്യ പറഞ്ഞു. 
 
ഷോയിലെ റാപ്പിഡ് ഫയർ റൗണ്ടിൽ, ഒഴിച്ചുകൂടാനാവാത്ത ഒരു കാര്യം പറയാൻ ജഗപതി ബാബു ആവശ്യപ്പെട്ടപ്പോൾ "ശോഭിത, എൻ്റെ ഭാര്യ!" എന്നായിരുന്നു നാഗചൈതന്യയുടെ മറുപടി. അതേസമയം വിവാഹത്തിന് ശേഷം വൻ തോതിലുള്ള സൈബർ ആക്രമണവും ദമ്പതികൾ നേരിട്ടിരുന്നു. 
 
ശോഭിതയെ വിവാഹം കഴിക്കുന്നതിന് മുൻപ് സാമന്തയെ ആണ് നാ​ഗ ചൈതന്യ വിവാ​ഹം കഴിച്ചത്. 2021ലാണ് ഇരുവരും വേർപിരിയുന്നത്. തണ്ടേൽ ആണ് നാ​ഗ ചൈതന്യയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. വൻ ഹൈപ്പോടെയാണ് ചിത്രം തിയറ്ററുകളിലെത്തിയതെങ്കിലും ചിത്രം പരാജയമായി മാറിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചോദിച്ചതെല്ലാം വാരിക്കോരി; ജമാഅത്തെ ഇസ്ലാമിക്കു വന്‍ പരിഗണന, 300 പഞ്ചായത്തില്‍ നേരിട്ട് സീറ്റ് വിഭജനം

ബഹുഭാര്യത്വം നിരോധിക്കുന്ന ബില്‍ പാസാക്കി അസം നിയമസഭ; ലംഘിച്ചാല്‍ ഏഴുവര്‍ഷം വരെ തടവ്

ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടു; അഞ്ചുപേര്‍ക്ക് പരിക്ക്

'ഹലോ, എംഎല്‍എ എവിടെയാ'; രാഹുലിന്റെ ഫോണ്‍ സ്വിച്ച് ഓഫ്, ഒളിവില്‍

Rahul Mamkootathil: രാഹുല്‍ 'സ്‌ട്രോക്ക്', പിടിവിട്ട് കോണ്‍ഗ്രസ്; ആരും മിണ്ടരുതെന്ന് നേതൃത്വം

അടുത്ത ലേഖനം
Show comments