സാമന്ത നൽകിയ കാറിൽ ശോഭിതയ്ക്കൊപ്പം ഉലകം ചുറ്റി നാഗചൈതന്യ? പരിഹസിച്ച് ആരാധകർ
ശോഭിതയ്ക്കൊപ്പം ചുവന്ന കാർ ഓടിച്ച് പോകുന്ന നാഗചൈതന്യയാണ് ചർച്ചയാകുന്നത്.
സാമന്ത-നാഗചൈതന്യ വിവാഹമോചനത്തിന് ശേഷം വർഷങ്ങൾ കഴിഞ്ഞാണ് നാഗചൈതന്യ നടി ശോഭിതയെ വിവാഹം ചെയ്യുന്നത്. സാമന്ത ഇപ്പോഴും സിംഗിൾ ആണ്. ഇതിനിടെ നാഗചൈതന്യയുടെ ഒരു വീഡിയോ സോഷ്യൽമീഡിയ വീണ്ടും ചർച്ചയാവുകയാണ്. ശോഭിതയ്ക്കൊപ്പം ചുവന്ന കാർ ഓടിച്ച് പോകുന്ന നാഗചൈതന്യയാണ് ചർച്ചയാകുന്നത്.
നാഗചൈതന്യ ഓടിക്കുന്ന ചുവന്ന കാർ ഫെറാറിയാണെന്നും അത് നടന് സമ്മാനിച്ചത് മുൻ ഭാര്യ സാമന്തയാണെന്നുമാണ് ഒരു വിഭാഗം കുറിക്കുന്നത്. സാമന്ത ഇരുന്നിരുന്ന സീറ്റിൽ ശോഭിതയെ ഇരുത്തിയ നാഗചൈതന്യയ്ക്ക് എതിരെ നിരവധിപേർ ഹേറ്റ് കമന്റുകളുമായും എത്തിയിട്ടുണ്ട്. ഡിവോഴ്സ് ആയപ്പോൾ ആ കാർ വിറ്റിട്ട് പുതിയ ഭാര്യയ്‌ക്കൊപ്പം പുതിയ കാറിൽ പോകാമായിരുന്നുവെന്നാണ് ചിലരുടെ കണ്ടെത്തൽ.
എന്നാൽ നാഗചൈതന്യ ശോഭിതയുമായി യാത്ര ചെയ്തത് നടൻ സ്വന്തം പണം ഉപയോഗിച്ച് വാങ്ങിയ കാറിലാണെന്ന് വ്യക്തമാക്കി മറ്റ് ചിലർ രംഗത്ത് എത്തി. സാമന്തയ്ക്കൊപ്പം നാഗചൈതന്യ നിൽക്കുന്ന ഫോട്ടോയിലെ കാർ ഫെറാറിയാണ്. എന്നാൽ അതേ കാറിൽ അല്ല നടൻ ശോഭിതയുമായി യാത്ര ചെയ്തത്. രണ്ട് ആഢംബര കാറുകളുടേയും നിറം മാത്രമെ ഒരുപോലെയുള്ളു. ശോഭിതയ്ക്കൊപ്പം യാത്ര ചെയ്യുമ്പോൾ നാഗചൈതന്യ ഓടിച്ചിരുന്നത് നിസ്സാൻ ജിടിആർ ആണ്. കാറുകളെ കുറിച്ച് ധാരണയുള്ളവർക്ക് സൂക്ഷിച്ച് നോക്കിയാൽ രണ്ട് കാറുകളുടേയും വ്യത്യാസം മനസിലാകുമെന്നും ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നു.