Webdunia - Bharat's app for daily news and videos

Install App

'കെ.ടി.ആറിന് അടുത്ത് പോകാൻ നാഗാർജുന മകന്റെ ഭാര്യയായ സമാന്തയോട് ആവശ്യപ്പെട്ടു': വിവാദം, പ്രതികരിച്ച് നാഗാർജുന

നിഹാരിക കെ എസ്
വ്യാഴം, 3 ഒക്‌ടോബര്‍ 2024 (16:06 IST)
Nagarjuna, konda surekha
ഡിവോഴ്സ് ആയി വർഷങ്ങൾ കഴിഞ്ഞിട്ടും നാഗചൈതന്യ-സമാന്ത ബന്ധവും വിവാഹമോചന കാരണം സംബന്ധിച്ച അഭ്യൂഹങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ഇവരുടെ വിവാഹമോചനത്തിൽ കെടിആറിന് പങ്കുണ്ടെന്ന തെലങ്കാന മന്ത്രി കൊണ്ട സുരേഖയുടെ പരാമർശത്തിൽ പ്രതികരിച്ച് നടൻ നാ​ഗാർജുന. സോഷ്യൽ മീഡിയയിലൂടെയാണ് മന്ത്രിക്കെതിരെ നാ​ഗർജുന വിമർശനം ഉന്നയിച്ചത്. മന്ത്രിയുടെ പരാമർശങ്ങൾ തികച്ചും തെറ്റാണെന്നും വ്യക്തികളുടെ സ്വകാര്യതയെ മാനിക്കാൻ പഠിക്കണമെന്നും നാ​ഗാർജുന വ്യക്തമാക്കി. 
 
മയക്ക് മരുന്ന് മാഫിയയാണ് കെടിആർ എന്നും അവരുമായുണ്ടായ ബന്ധവും തർക്കവുമാണ് സമാന്ത-നാഗചൈതന്യ വിവാഹമോചനത്തിന് കാരണമെന്നാണ് മന്ത്രിയുടെ ആരോപണം. സിനിമാ ഇൻഡസ്ട്രിയിലെ പലർക്കും അദ്ദേഹം മയക്ക് മരുന്ന് എത്തിക്കാറുണ്ടെന്നും മന്ത്രി ആരോപിച്ചു.  നാ​ഗചൈതന്യയും സാമന്തയും വേർപിരിഞ്ഞതിന് പിന്നിൽ‌ കെടിആറാണെന്നും അവർ പറഞ്ഞു. നടിമാർ സിനിമാ മേഖല വിട്ടുപോകുന്നതും പെട്ടെന്ന് വിവാ​ഹം കഴിക്കുന്നതും കെടിആർ കാരണമെന്ന് കൊണ്ട സുരേഖ ആരോപിച്ചിരുന്നു.
 
'ഇദ്ദേഹത്തിന്റെ ശല്യം സഹിക്കാൻ കഴിയാതെ പല നടിമാരും അഭിനയം നിർത്തി പോയി. കെടിആറിന് അടുത്ത് പോകാൻ നാഗാർജുന തന്റെ മകന്റെ ഭാര്യയായ സമാന്തയോട് ആവശ്യപ്പെട്ടു. അവർ അതിന് വിസമ്മതിച്ചു. അതേ തുടർന്നുള്ള പ്രശ്‌നത്തിനൊടുവിലാണ് നാഗ ചൈതന്യയും സമാന്ത റുത്ത് പ്രഭുവും വേർപിരിഞ്ഞത്', മന്ത്രി ആരോപിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

മണിക്കൂറുകള്‍ക്കുള്ളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഹിസ്ബുള്ള; തിരിച്ചടിച്ച് ഇസ്രായേല്‍

ആലപ്പുഴയില്‍ നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം: പ്രത്യേക സംഘം അന്വേഷിക്കും

യുക്രെയ്നെ ഇരുട്ടിലാക്കി റഷ്യ, വൈദ്യുതിവിതരണ ശൃംഖലയ്ക്ക് നേരെ കനത്ത മിസൈൽ ആക്രമണം

എഡിഎം നവീന്‍ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം വേണ്ടെന്ന സിപിഎം നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വിഡി സതീശന്‍

യുവാവ് വൈദ്യുതാഘാതത്തിൽ മരിച്ച സംഭവം ആത്മത്യ എന്നു പോലീസ് കണ്ടെത്തി

അടുത്ത ലേഖനം
Show comments