ലാലേട്ടനെ മനസ്സില്‍ കണ്ടാണ് 'നല്ല സമയം' എഴുതിയത്: ഒമര്‍ ലുലു

കെ ആര്‍ അനൂപ്
വെള്ളി, 30 സെപ്‌റ്റംബര്‍ 2022 (12:45 IST)
ഒമര്‍ ലുലുവിന്റെ 6-ാമത്തെ സിനിമയാണ് നല്ല സമയം. ഒടിടി പ്ലാറ്റ്‌ഫോമിനുവേണ്ടിയാണ് ചിത്രമൊരുങ്ങുന്നത്. സിനിമയുടെ വിശേഷങ്ങളുമായി സംവിധായകന്‍ എത്തി.
 
ഒമര്‍ ലുലുവിന്റെ വാക്കുകളിലേക്ക് 
 
തൃശ്ശൂര്‍കാരനായ സ്വാമിയേട്ടന്‍ എന്ന സ്വാമിനാഥനാണ് 'നല്ല സമയം' എന്ന എന്റെ പുതിയ സിനിമയിലെ നായക കഥാപാത്രത്തിന്റെ പേര്
 
ഞാന്‍ ലാലേട്ടനെ മനസ്സില്‍ കണ്ടാണ്
 'നല്ല സമയം' എഴുതിയത് പക്ഷേ ലാലേട്ടന്‍ എന്ന ഫാക്ടര്‍ എത്താനുള്ള ദൂരം ആലോചിച്ച ശേഷം പിന്നെ ആര് എന്ന ചോദ്യമായി മനസ്സില്‍ അതും തൃശ്ശൂരാണ് കഥ നടക്കുന്നത് തൃശ്ശൂര്‍ ഭാഷയാണ് മെയിന്‍.
അങ്ങനെയാണ് ഞാന്‍ എന്റെ നാട്ടുകാരനായ തൃശ്ശൂര്‍കാരനായ നമ്മുടെ ഇര്‍ഷാദ് ഇക്കയിലേക്ക് സ്വാമിയേട്ടന്‍ എന്ന നായക കഥാപാത്രമായി പോകുന്നത്.
 
കഥ കേട്ട് ഇര്‍ഷാദ് ഇക്കാ പറഞ്ഞു,'കഥ കൊള്ളാം നല്ല എന്റര്‍ട്ടേനര്‍ ആണ് നാല് പെണ്ണ്പിള്ളേരും ഞാനും നൂലുണ്ടയും തമാശയും' പക്ഷേ ഞാന്‍ ഇങ്ങനെയൊക്കെ പാട്ട് ഒക്കെ പാടി ഡാന്‍സ് ചെയ്താല്‍ ശരിയാവ്വോ ആളുകള്‍ക്കു ഇഷ്ടമാവുമോ ? ഞാന്‍ പറഞ്ഞു അത് ഓക്കെയാണ് ഇക്ക,ഇക്ക ചെയ്താല്‍ ഒരു ഫ്രഷ്‌നെസ്സ് ഉണ്ടാവും വിചാരിച്ച പോലെ വര്‍ക്ക് ഔട്ട് ആയി വന്നാല്‍ ഇക്കാടെ കരിയറിന് ഒരു പുതിയ തുടക്കമാവും.
ഇനി അഥവാ വിചാരിച്ച പോലെ വര്‍ക്ക് ഔട്ട് ആയില്ലെങ്കില്‍ മാക്‌സിമം കുറെ ട്രോള്‍ വരും, പരാജയപ്പെടാന്‍ തയ്യാറായിട്ടുള്ളവന്‍ തന്നെ ഇക്കാ ജയിച്ചിട്ടുള്ളൂ റിസ്‌ക് എടുത്തവനെ എവിടെ എങ്കിലും എത്തിയട്ട് ഉള്ളൂ അങ്ങനെ കുറെ മോട്ടിവേഷന്‍ ടോക്‌സും അങ്ങട്ട് വെച്ച് കാച്ചി ഇക്ക ഫ്ള്ളാറ്റ്.
 
അങ്ങനെ എന്ന വിശ്വസിച്ച് കൂടെ വന്ന ഇര്‍ഷാദ് ഇക്കാ 'നല്ല സമയത്തില്‍' പൂണ്ട് വിളയാടിയട്ട് ഉണ്ട് എന്നാണ് എന്റെ വിശ്വാസം.
എന്റെയും ഇര്‍ഷാദ് ഇക്കാടെയും എല്ലാവരുടെയും നല്ല സമയം ആവട്ടെ.
 
എന്റെ ട്രോള്‍ ഭഗവതികളെ ഇക്കാനെ കാത്തോളി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Breaking News: സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 60 ആക്കി ഉയർത്തും

സതീശൻ എതിർത്ത വയനാട് തുരങ്കപാത നിർമാണം ഇന്നുമുതൽ

ശ്രീലങ്കൻ തീരത്ത് യുഎസ് ടോർപ്പിഡോ ആക്രമണം: ഇറാനിയൻ യുദ്ധക്കപ്പലിൽ നിന്ന് 87 മൃതദേഹങ്ങൾ കണ്ടെടുത്തു, 32 പേരെ രക്ഷപ്പെടുത്തി ലങ്കൻ നാവികസേന

സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം, ഗൾഫ് മേഖലയിൽ ഈ ആഴ്ച പരീക്ഷ ഇല്ല

പ്രശ്‌ന പരിഹാരത്തിനെത്തി; പൂജാരിയുടെ വീട്ടില്‍ നിന്ന് 12 പവന്‍ സ്വര്‍ണം മോഷ്ടിച്ച കേസില്‍ 26കാരി അറസ്റ്റില്‍

അടുത്ത ലേഖനം
Show comments