Publish Date: Fri, 09 Dec 2022 (13:49 IST)
Updated Date: Fri, 09 Dec 2022 (13:52 IST)
മലയാള സിനിമയിലേക്ക് ചുവടുവെക്കുകയാണ് നടി നന്ദന സഹദേവന്‍. നല്ല സമയം എന്ന ചിത്രത്തിലൂടെ മോളിവുഡിന് പുതിയൊരു നായിക കൂടി സമ്മാനിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു. ഫാത്തിമ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് തന്റെ കഥാപാത്രത്തെക്കുറിച്ച് പറയുകയാണു നന്ദന.
'കാസ്രോട്കാരി പാത്തു അപ്പോ 30ന് വരുവാണ്....കൊര്‍ച് കാസ്രോട് ബിസ്യം എല്ലോ കേട്ടിട്ട് മജ്ജെ ആകാ നമ്മള്‍ക്ക്.... പാത്തൂനെ നിങ്ങ രണ്ടും കയ്യും നീട്ടി അങ്ങ് സ്വീകരിക്കും എന്ന് നിരീക്കണ്....പാത്തൂന്റെ കോസ്റകൊള്ളി കളി എല്ലോ അറിയണെങ് മക്കളെ ടിക്കറ്റ് എട്ത് ബന്നൊളി Dec 30n....PAATHU WILL ROCK...'-നന്ദന കുറിച്ചു.
ഒമര്‍ ലുലുവിന്റെ 6-ാമത്തെ സിനിമയാണ് നല്ല സമയം. ഹാപ്പി വെഡിങ് എന്ന ചിത്രത്തില്‍ സ്‌പോട്ട് എഡിറ്ററായി വന്ന രതിന്‍ രാധാകൃഷ്ണനാണ് നല്ല സമയത്തിന്റെ എഡിറ്റര്‍.
വിജീഷ്, ജയരാജ് വാരിയര്‍ തുടങ്ങിയവരുംഒമര്‍ ലുലുവിന്റെ നല്ല സമയം എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.