സമൂഹമാധ്യമങ്ങളിലെ തൻ്റെ അനുഭവങ്ങളെ പറ്റിയും ചെറിയ പ്രായത്തിലെ പ്രണയത്തെ പറ്റിയും തുറന്ന് പറഞ്ഞ് നടി നമിത പ്രമോദ്. പ്ലസ് വണ്ണിന് പടിക്കുന്ന സമയത്ത് ലൊക്കേഷനിൽ വെച്ചാണ് തനിക്ക് ആദ്യ പ്രണയലേഖനം ലഭിക്കുന്നതെന്നും അന്ന് പേടിച്ചുപോയെന്നും താരം പറയുന്നു. ഇതിന് ശേഷം ലവ് ലെറ്റർ ഒന്നും കിട്ടിയിട്ടില്ലെന്നും നമിത പറഞ്ഞു.
 
									
			
			 
 			
 
 			
					
			        							
								
																	
	 
	പ്ലസ് വണ്ണിൽ പഠിക്കുന്ന സമയത്താണ് ലവ് ലെറ്റർ കിട്ടിയത്, അയ്യോ അച്ഛാ ലവ് ലെറ്റർ എന്ന് പറഞ്ഞ് അപ്പോൾ തന്നെ അത് അച്ഛന് കൊടുത്തു. നോക്കിയപ്പോൾ ഭാവി അമ്മായിഅച്ഛൻ എന്ന നിലയിൽ അയാൾ അച്ഛന് മുണ്ടും ഷർട്ടും വാങ്ങി കൊടുത്തിരുന്നു. സോഷ്യൽ മീഡിയയിലാണ് ഒരു പ്രണയാഭ്യർഥന വന്നത്. അതും അമ്പത് വയസ് കഴിഞ്ഞൊരു അമ്മാവൻ. ഹായ് മോളൂസെ, മൈ സ്വീറ്റി , ഉമ്മ ഉമ്മ എന്നൊക്കെ പറഞ്ഞു കൊണ്ട് അയാൾ മെസേജ് അയക്കും. പ്രൊഫൈൽ എടുത്തു നോക്കിയപ്പോൾ അയാൾ മക്കൾക്കും കൊച്ചുമക്കൾക്കുമൊപ്പം നിൽക്കുന്ന ചിത്രങ്ങൾ കണ്ടു.
 
									
										
								
																	
	 
	ആ ചിത്രങ്ങൾ കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്.മോശം അനുഭവങ്ങൾ മാത്രമല്ല നല്ല അനുഭവങ്ങളും ആരാധകരിൽ നിന്നും ഉണ്ടായിട്ടുണ്ടെന്നും നമിത പറഞ്ഞു.