മഹാലക്ഷ്മിയുടെ ബുജിയാണ് നമിതയെന്ന് മീനാക്ഷി ദിലീപ്; മഹാലക്ഷ്മിയെ നമിത വിളിക്കുന്ന ചെല്ലപ്പേര് കേട്ട് ഞെട്ടി ആരാധകര്‍

Webdunia
തിങ്കള്‍, 20 സെപ്‌റ്റംബര്‍ 2021 (08:27 IST)
മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന താരകുടുംബമാണ് ദിലീപിന്റേത്. ദിലീപ്-കാവ്യ ജോഡിയും മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയും വളരെ അടുത്ത സുഹൃത്തുക്കളെ പോലെയാണ്. മഹാലക്ഷ്മിയുടെ കുസൃതികള്‍ ദിലീപിന്റെ വീട്ടില്‍ എന്നും പൊട്ടിച്ചിരിയുടെ മേളം തീര്‍ക്കുന്നു. ഈ വീട്ടിലെ ഒരു അംഗത്തെ പോലെയാണ് മീനാക്ഷിയുടെ ഏറ്റവും അടുത്ത സുഹൃത്തായ നടി നമിത പ്രമോദ്. 
 
ഇന്നലെ നമിതയുടെ 25-ാം ജന്മദിനമായിരുന്നു. തന്റെ ഏറ്റവും അടുത്ത സുഹൃത്തായ നമിതയ്ക്ക് മീനാക്ഷി ജന്മദിനാശംകള്‍ നേര്‍ന്നു. രസകരമായ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നമിതയ്ക്ക് മീനാക്ഷി ആശംസകള്‍ അറിയിച്ചിരിക്കുന്നത്. 
 
'എന്റെ അനിയത്തിയുടെ ബുജിക്ക് ജന്മദിനാശംസകള്‍. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു ഏറ്റവും നല്ല സുഹൃത്തേ' എന്നാണ് മീനാക്ഷിയുടെ ആശംസ. അനിയത്തി മഹാലക്ഷ്മിക്ക് നമിത ബുജിയാണെന്നാണ് മീനാക്ഷി പറയുന്നത്. 
 
പ്രിയ സുഹൃത്തിന്റെ ജന്മദിനാശംസയ്ക്ക് നമിതയുടെ മറുപടിയും ഉടനെത്തി. വളരെ ക്യൂട്ടായ ആശംസയാണെന്ന് നമിത ഇന്‍സ്റ്റഗ്രാം പോസ്റ്റിനു താഴെ മറുപടി നല്‍കി. താന്‍ എപ്പോഴും മാമാട്ടിയുടെ ബുജി ആണെന്നും നമിത പറഞ്ഞു. 
 
മഹാലക്ഷ്മിയെ നമിത മാമാട്ടിയെന്നാണ് വിളിക്കുന്നത്. അധികം ആര്‍ക്കും അറിയാത്ത മഹാലക്ഷ്മിയുടെ ചെല്ലപ്പേര് കേട്ട് ആരാധകരും ഞെട്ടി. 'മാമാട്ടി എന്നാണല്ലേ, ഞങ്ങള്‍ മമ്മൂട്ടി എന്നാണ് വായിച്ചതെ'ന്നാണ് പലരുടെയും രസകരമായ കമന്റുകള്‍. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐആർ സമയപരിധി നീട്ടി, ഫോമുകൾ തിരിച്ചുനൽകാൻ ഡിസംബർ 11 വരെ സമയം

സമ്പദ് വ്യവസ്ഥ തകർന്നോ? കരുതൽ സ്വർണം വിൽക്കാനൊരുങ്ങി റഷ്യൻ കേന്ദ്രബാങ്ക്

മണ്ഡലകാലം രണ്ടാഴ്ച്ച തികയുമ്പോൾ ശബരിമലയിൽ എത്തിയത് 12 ലക്ഷത്തിനടുത്ത് തീർത്ഥാടകർ

ഡിറ്റ്‌വാ സ്വാധീനം സംസ്ഥാനത്തെ തണുത്ത അന്തരീക്ഷ സ്ഥിതി ഉച്ചയോടെ മാറും, ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത

Ditwah Cyclone: ഡിറ്റ്‌വാ ചുഴലിക്കാറ്റ്: തമിഴ്‌നാട്- പുതുച്ചേരി തീരങ്ങളിൽ ശക്തമായ മഴ

അടുത്ത ലേഖനം
Show comments