Publish Date: Fri, 17 Sep 2021 (09:49 IST)
Updated Date: Fri, 17 Sep 2021 (09:51 IST)
മലയാള സിനിമാ ലോകത്തിനും മോദിക്ക് നിരവധി ആളുകള്‍ ആശംസകള്‍ അറിയിച്ചു. ഉണ്ണി മുകുന്ദന്‍, സംവിധായകന്‍ വിഷ്ണു മോഹന്‍, കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ രാവിലെ തന്നെ പ്രധാനമന്ത്രിക്ക് ആശംസകള്‍ നേരുന്നു. ലോകത്തോടൊപ്പം ഞാനും വണങ്ങുന്നു എന്ന് പറഞ്ഞു കൊണ്ടാണ് സുരേഷ് ഗോപിയും എത്തിയിരിക്കുന്നത്.
'തിളങ്ങുന്ന ഇന്ത്യയുടെ സൂര്യന്‍!ഭാരതത്തില്‍ നിന്ന് ലോകത്തിലേക്ക് ഉദാരമായി തിളങ്ങുന്നത് തുടരുക. ഭാരതത്തിന്റെ അഭിമാനം! ലോകമെമ്പാടും അഭിമാനിക്കുന്നത് തുടരുക. ഹിരാബെന്‍ മോദി - ദാമോദര്‍ദാസ് മുല്‍ചന്ദ് മോദി,നിങ്ങളെ ലോകത്തോടൊപ്പം ഞാനും വണങ്ങുന്നു'- സുരേഷ് ഗോപി കുറിച്ചു.
അദ്ദേഹത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് സേവാ ഓര്‍ സമര്‍പ്പണ്‍ അഭിയാന്‍ എന്ന പേരില്‍ മൂന്നാഴ്ച നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. പ്രധാനമന്ത്രിയുടെ ജന്‍മദിനം വിപുലമായി ആഘോഷിക്കാന്‍ തന്നെയാണ് ബിജെപി കേരള ഘടകവും തീരുമാനിച്ചിട്ടുള്ളത്. ഇന്ന് എല്ലാ ആരാധനാലയങ്ങളിലും പ്രത്യേക പൂജകള്‍ നടത്തും.