Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്റെ അഭിനയത്തെ കുറിച്ച് ഫഹദ് ഒന്നും പറയാറില്ല, ട്രാൻസിനെ കുറിച്ച് മനസുതുറന്ന് നസ്രിയ

എന്റെ അഭിനയത്തെ കുറിച്ച് ഫഹദ് ഒന്നും പറയാറില്ല, ട്രാൻസിനെ കുറിച്ച് മനസുതുറന്ന് നസ്രിയ
, ശനി, 15 ഫെബ്രുവരി 2020 (17:58 IST)
ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷം ഫഹദ് ഫാസിലും നസ്രിയയും വീണ്ടും ഒന്നിച്ചെത്തുന്ന ചിത്രമാണ് 'ട്രാന്‍സ്.' ഒരു ഇടവേളയ്ക്ക് ശേഷം അന്‍വര്‍ റഷീദ് സംവിധായകനായി എത്തുന്ന സിനിമ കൂടിയാണിത്. എസ്തര്‍ ലോപ്പസ് എന്ന കഥാപാത്രമായാണ് നസ്രിയ സിനിമയിൽ അവതരിപ്പിയ്ക്കുന്നത്. അനിശ്ചിത്വം എല്ലാം നീങ്ങി സിനിമ ഈ മാസം 20ന് തിയറ്ററുകളിൽ എത്തും. സിനിമയെ കുറിച്ചും ഫഹദിനൊപ്പമുള്ള അഭിനയത്തെ കുറിച്ചും സംസരിയ്ക്കുകയാണ് ഇപ്പോൾ നസ്രിയ.
 
ഒരുമിച്ച് അഭിനയിക്കുന്നവരെങ്കിലും തന്റെ അഭിനയത്തെക്കുറിച്ച്‌ ഫഹദില്‍ നിന്ന് വലിയ കമന്റുകളൊന്നും ഉണ്ടായിട്ടില്ലെന്നാണ് നസ്രിയ പറയുന്നത്. 'എന്റെ അഭിനയത്തെക്കുറിച്ച്‌ ഫഹദില്‍ നിന്ന് വലിയ കമന്റുകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. സെറ്റിലിരിക്കുമ്പോൾ മാത്രമാണ് ഞങ്ങളുടെ സംസാരത്തിലേക്ക് സിനിമ വരാറുള്ളത്. വീട്ടില്‍ എത്തിയാലും ഫഹദിന്റെ തലയില്‍ കഥയും കഥാപാത്രവും ഉണ്ടാകും. എന്നാല്‍ അതിനെകുറിച്ചൊന്നും സംസാരിക്കാറില്ല. 
 
ട്രാന്‍സിന്റെ സെറ്റിലേക്കിറങ്ങുമ്പോള്‍ ലൊക്കേഷനിലേക്കാണ് പോകുന്നത് എന്നൊരു തോന്നല്‍ ഉണ്ടായിട്ടേയില്ല. ഫഹദിനൊപ്പം വീട്ടില്‍ നിന്നിറങ്ങുന്നു. അന്‍വര്‍ റഷീദും അമല്‍ നീരദും ഉള്‍പ്പെടെയുള്ള വലിയൊരു സംഘം സുഹൃത്തുക്കള്‍ക്കിടയിലേക്ക് കയറിച്ചെല്ലുന്നു.  ആസ്വദിച്ചാണ് ട്രാന്‍സിന്റെ ഓരോ രംഗവും അഭിനയിച്ചത്. കൊച്ചിയിലും മുംബൈയിലും ആംസ്റ്റര്‍ഡാമിലുമെല്ലാം ചിത്രീകരണത്തിനായി ഒന്നിച്ച്‌ യാത്ര ചെയ്തു.
 
ജീവിതത്തില്‍നിന്ന് ഏറെ അകന്നുനില്‍ക്കുന്ന കഥാപാത്രമായാണെങ്കിലും എസ്തര്‍ ലോപ്പസ്സിനായി വലിയ മുന്നൊരുക്കങ്ങളൊന്നും നടത്തിയിട്ടില്ല. കഥാപാത്രവുമായി ചേര്‍ന്നുപോകുന്ന ചില കാര്യങ്ങള്‍ ശ്രദ്ധിക മാത്രം ചെയ്തു, കൂടുതല്‍ തയ്യാറെടുത്താല്‍ ക്യാമറയ്ക്ക് മുന്നിലെത്തുമ്പോഴത് പ്രശ്‌നമാകും. ട്രാന്‍സിന്റെ ഭാഗമാകാമെന്ന് ഉറപ്പിക്കുന്നതിന് മുന്‍പുതന്നെ കഥയും കഥാപാത്രത്തെക്കുറിച്ചും കേട്ടിരുന്നു. അതുകൊണ്ട് കാര്യങ്ങള്‍ കുറേ എളുപ്പമായിരുന്നു. ബാംഗ്ലൂര്‍ ഡേയ്‌സിനുശേഷം ഫഹദിനൊപ്പം അഭിനയിച്ച സിനിമ പ്രദര്‍ശനത്തിനെത്തുന്നതിന്റെ സന്തോഷത്തിലാണ് ഞാന്‍ നസ്രിയ. പറഞ്ഞു

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പഴയ സംവിധായകരുടെ മികവ് പുതിയവർക്കും ഉണ്ടെങ്കിൽ ഇനിയും സൂപ്പർ താരങ്ങളുണ്ടാകും' ,പുതിയ റിയലിസക്കാരോട് ഹരീഷ് പേരടി