Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദേശീയ പുരസ്‌കാരം: കീർത്തി സുരേഷ് മികച്ച നടി, ജോജു ജോർജിന് പ്രത്യേക പരാമർശം, മികച്ച ഛായഗ്രാഹകൻ എം‌ ജെ രാധാകൃഷ്ണൻ

ദേശീയ പുരസ്‌കാരം: കീർത്തി സുരേഷ് മികച്ച നടി, ജോജു ജോർജിന് പ്രത്യേക പരാമർശം, മികച്ച ഛായഗ്രാഹകൻ എം‌ ജെ രാധാകൃഷ്ണൻ
, വെള്ളി, 9 ഓഗസ്റ്റ് 2019 (17:33 IST)
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ തിളങ്ങി മലയാളവും. അഞ്ച് ദേശീയ പുരസ്കാരങ്ങളാണ് മലയാലത്തിലേക്ക് എത്തിയത്. മഹാനടി എന്ന തെലുങ്ക് സിനിമയിലെ മികച്ച അഭിനയത്തിന് കീർത്തി സുരേഷ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. അന്ധാദുൻ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് ആയുഷ്‌മാൻ ഖുറാനയും, ഉറിയിലെ അഭിനയത്തിന് വിക്കി കൗശലും മികച്ച നടൻമാരായി .
 
ജോസഫ് എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് ജോജു ജോർജ് ജൂറിയുടെ പ്രത്യേക പരാമർശം നേടിയിട്ടുണ്ട്. അന്തരിച്ച ക്യാമറമാൻ എം ജെ രാധാകൃഷ്ണനാണ് മികച്ച ഛായാഗ്രാഹകൻ. ഷാജി എൻ കരുൺ സംവിധാനം ചെയ്ത ഓള് എന്ന സിനിമയിലെ ദൃശ്യമികവിനാണ് പുരസ്കാരം. സുഡാനി ഫ്രം നൈജീരിയ മികച്ച മലയാള സിനിമക്കുള്ള പുരസ്കാരം സ്വന്തമാക്കി.   
 
ഉറി സിനിമ ഒരുക്കിയ ആദിഥ്യ ഥർ ആണ് മികച്ച സംവിധായകൻ. ഗുജറാത്തി ചിത്രം എല്ലാരു മികച്ച ഫീച്ചർ ഫിലിമായി പദ്മാവതിലെ സംഗീതത്തിന് സഞ്ജെയ് ലീല ബൻസാലി മികച്ച സംഗീത സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ആക്ഷൻ സ്പെഷ്യൽ ഇഫക്ട് ചിത്രമായി കന്നഡ സിനിമ കെ‌ജിഎഫും പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലയാളത്തിന്‍റെ കീര്‍ത്തി ഇനി ‘മഹാനടി’ !