Select Your Language

Notifications

webdunia
webdunia
webdunia
webdunia

2019ൽ വീട് ജപ്‌തിയിൽ നിസ്സഹായതയിൽ അലറികരഞ്ഞ കുരുന്നിനെ ഓർമയുണ്ടോ, ഒരുത്തിയിലെ ബാലതാരത്തെ പരിചയപ്പെടുത്തി നവ്യാനായർ

2019ൽ വീട് ജപ്‌തിയിൽ നിസ്സഹായതയിൽ അലറികരഞ്ഞ കുരുന്നിനെ ഓർമയുണ്ടോ, ഒരുത്തിയിലെ ബാലതാരത്തെ പരിചയപ്പെടുത്തി നവ്യാനായർ
, ബുധന്‍, 16 ഫെബ്രുവരി 2022 (11:23 IST)
വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തി എന്ന സിനിമയിലൂടെ വീണ്ടും മലയാളത്തിൽ സജീവമാകാനൊരുങ്ങുകയാണ് മലയാളിക‌ളുടെ പ്രിയനായിക നവ്യാനായർ. സൈജു കുറുപ്പ് നായകനായി എത്തുന്ന ചിത്രത്തിൽ തന്റെ മകനായി അഭിനയിക്കുന്ന ബാലതാരത്തെ പരിചയപ്പെടുത്തികൊണ്ട് നവ്യാനായർ പങ്കിട്ട പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമ‌ങ്ങളിൽ ചർച്ചയാകുന്നത്.
 
മലയാളിയുടെ മനസാക്ഷിയെ പിടിച്ചുലച്ച സംഭവത്തെ പറ്റി ഹൃദയസ്പർശിയായ കുറിപ്പോടെയാണ് നവ്യാ നായർ തന്റെ ചിത്രത്തിൽ ബാലതാരമായി അരങ്ങേറ്റം കുറിക്കുന്ന ആദിത്യനെ പരിചയപ്പെടുത്തുന്നത്. ഒരു‌ത്തിയിൽ മകനായ അപ്പുവായി ആദിത്യനെത്തുമ്പോൾ അവന്റെ സ്വപ്‌നങ്ങൾക്ക് പുതുനിറം കുറിക്കുകയാണെന്നും താരം എഴുതുന്നു.
 
നവ്യാനായരുടെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം
 
ഇത് ആദിത്യൻ.
എന്റെ (മണിയുടെ) സ്വന്തം അപ്പു.
ആദിത്യനെ നിങ്ങൾക്കും അറിയാം...
 
2019 ഒക്ടോബർ 15 ന് ആദിത്യനെക്കുറിച്ച് ഒരു വാർത്ത മാതൃഭൂമി ഓൺലൈൻ പ്രസിദ്ധീകരിച്ചു.
കുന്നംകുളത്തിനടുത്ത് ഒരു വീട് ജപ്തി ചെയ്യുന്നു.
അച്ഛനും അമ്മയും സ്ഥലത്തില്ല.
 
നിയമം നടപ്പിലാക്കാൻ ചുമതലപ്പെട്ട പോലീസ് സംഘം കോടതി ഉത്തരവു പ്രകാരം വീട് ഒഴിപ്പിക്കാൻ ശ്രമിക്കുന്നു... വീട്ടുസാധനങ്ങൾ പുറത്തേക്കിടുന്നു .. 
പോലീസ് സംഘഞ്ഞെ പത്തു വയസ്സുള്ള ആദിത്യൻ അലറിക്കരഞ്ഞ് തടയാൻ ശ്രമിക്കുന്നു...
പോലീസ്കാരാവട്ടെ ആദിത്യനെ എടുത്തു മാറ്റി 
 
"നിയമം നടപ്പിലാക്കുന്നു."
ചുറ്റും കൂടിയ മനുഷ്യർ നിസ്സഹായരായി എല്ലാം കണ്ടു നിൽക്കുന്നു.
 
ഈ സമയത്താണ് മാതൃഭൂമിയുടെ ഫോട്ടോഗ്രാഫർ ഫിലിപ്പ് ജേക്കബ് മറ്റൊരു അസൈൻമെന്റ് കഴിഞ്ഞ് ആ വഴി വരുന്നത്.
ആൾകൂട്ടം കണ്ട് വണ്ടി നിർത്തിയ ഫിലിപ്പ് അവിടുത്തെ രംഗങ്ങൾ ക്യാമറയിലാക്കി.
അന്നു വൈകിട്ട് അത് ഒരു വാർത്തയായി.
 
പോലീസുകാർ പിടിച്ചു മാറ്റുന്ന ആദിത്യന്റെ കൈയ്യിൽ അതുവരെ അവൻ വളർത്തിയ പക്ഷി കുഞ്ഞുങ്ങളിൽ ഒന്നിനെ  കരുതലോടെ അടക്കി പിടിച്ചിരിക്കുന്നു.!
സ്വന്തം കൂട് ഇല്ലാതാവുമ്പോഴും ആ പക്ഷിക്കുഞ്ഞിനെ അവൻ വിട്ടുകളയുന്നില്ല!
ഈ ചിത്രവും വാർത്തയും വൈകുന്നേരം ലോകം കണ്ടു.
 
ഒരുത്തിയുടെ കാസ്റ്റിംഗ് തിരക്കുകളിലായിരുന്ന
തിരക്കഥാകൃത്ത് സുരേഷേട്ടൻ അന്നു വൈകിട്ട് എന്നെ വിളിച്ചു..." മണീ...(ഒരുത്തിയിൽ എന്റെ കഥാപാത്രത്തിന്റെ പേര്) നമ്മുടെ അപ്പൂനെ കിട്ടി "
സുരേഷേട്ടൻ അയച്ച ഫോട്ടോയും വാർത്തയും ഞാൻ നോക്കി.
എന്റെ കണ്ണു നിറഞ്ഞു .
 
ജീവിതത്തിന്റെ കൊടും ചൂട് തൊട്ടറിഞ്ഞ ഇവനല്ലാതെ എന്റെ അപ്പുവാകാൻ മറ്റാര്..?
വി.കെ. പി യും നാസർ ക്കയും ഒരേ മനസോടെ ആദിത്യനെ അപ്പുവായി സ്വീകരിച്ചു. 
ആദിത്യൻ ഒരുത്തിയിലെ എന്റെ മകൻ അപ്പു ആയി.
 
ക്യാമറക്കു മുമ്പിൽ അവൻ അവന്റെ ജീവിതം ആടി തിമിർക്കുന്നത് ഞങ്ങൾ വിസ്മയത്തോടെ നോക്കി നിന്നു .
അവന്റെ ആദ്യ സിനിമയാണ് ഒരുത്തി.
വാടക വീട്ടിലിരുന്ന് അവനും അവന്റെ കുടുംബവും കാണുന്ന നിറമുളള സ്വപ്നമാണ്
ഒരുത്തി.
ഒപ്പം ഉണ്ടാവണം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചഭിനയിച്ചതില്‍ ഏറ്റവും മികച്ച അഞ്ച് സിനിമകള്‍