Select Your Language

Notifications

webdunia
webdunia
webdunia
webdunia

എസ് ടി ആര്‍ - നയൻതാര ടീം വീണ്ടും; സംവിധാനം ഗൌതം മേനോന്‍

എസ് ടി ആര്‍ - നയൻതാര ടീം വീണ്ടും; സംവിധാനം ഗൌതം മേനോന്‍

കെ ആര്‍ അനൂപ്

, വെള്ളി, 29 ജനുവരി 2021 (23:08 IST)
2010ൽ ഗൗതം മേനോനും ചിലമ്പരശനും ഒന്നിച്ചപ്പോൾ  എന്നെന്നും ഓർമിക്കാവുന്ന 'വിണ്ണൈത്താണ്ടി വരുവായാ’ എന്ന റൊമാൻറിക് ചിത്രമാണ് പിറന്നത്. 2016ൽ 'അച്ചം യെൻപത് മടമയെടാ' എന്ന സിനിമയ്ക്കായും ഇരുവരും കൈ കോർത്തു. വർഷങ്ങൾക്കുശേഷം മൂന്നാമതും ഗൗതം മേനോനും ചിമ്പുവും ഒന്നിക്കുകയാണ്. വേല്‍സ് ഫിലിം ഇന്‍റര്‍നാഷണലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ഈ ചിത്രത്തിൽ നായികയായി നയൻതാര എത്തും എന്നാണ് പുതിയ റിപ്പോർട്ടുകൾ.
 
വേൽസ് ഫിലിം ഇന്റർനാഷണലുമായി നയൻതാര ഇതിനകം രണ്ട് ചിത്രങ്ങളിൽ ഒപ്പുവെച്ചിട്ടുണ്ട്, അതിനാൽ ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നടി ചിമ്പുവിൻറെ നായികയായി അഭിനയിക്കാൻ സാധ്യതയുണ്ട്.
 
നേരത്തെ ചിമ്പുവിനൊപ്പം 'വല്ലവൻ', 'ഇതു നമ്മ ആള്' എന്നീ ചിത്രങ്ങളിൽ നയൻതാര അഭിനയിച്ചിട്ടുണ്ട്. ഗൗതം മേനോൻ ചിത്രത്തിൽ അഭിനയിക്കുകയാണെങ്കിൽ ഇത് ഇരുവരും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം ആയിരിക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നക്‍സലായി സായിപല്ലവി, 'വിരാട പർവം' റിലീസ് പ്രഖ്യാപിച്ചു