Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലേറ്റ് ആയില്ലല്ലോ? വിവാഹം കഴിഞ്ഞ് 2 മക്കൾ ആയതിന് ശേഷം നയൻതാര- വിഘ്നേഷ് വിവാഹ ആൽബം റിലീസിന് ഒരുങ്ങുന്നു

Vignesh Sivan Nayanthara

അഭിറാം മനോഹർ

, ബുധന്‍, 9 ഒക്‌ടോബര്‍ 2024 (12:48 IST)
നടി നയന്‍താരയുടെയും സംവിധായകന്‍ വിഘ്‌നേഷ് ശിവന്റെയും വിവാഹ വീഡിയോ ആല്‍ബം റിലീസിന് തയ്യാറെടുക്കുന്നു. 2022 ജൂണിലാണ് ഇരുവരും വിവാഹിതരായത്. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിനായിരുന്നു വിവാഹചടങ്ങിന്റെ ചിത്രീകരണ അവകാശം. വിവാഹം കഴിഞ്ഞ് 2 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിവാഹ ഡോക്യുമെന്ററിയുടെ റിലീസുമായി ബന്ധപ്പെട്ട അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുന്നത്.
 
80 മിനിറ്റ് ദൈര്‍ഘ്യമുള്ള വിവാഹവീഡിയോയുടെ റിലീസ് ഉടനുണ്ടാകുമെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സിലാണ് ഡോക്യുമെന്ററി റിലീസാവുക. ദമ്പതികളുടെ പ്രണയയാത്രയും ഇരുവരുടെയും ജീവിതയാത്രയും വിവാഹത്തിന്റെ ബിഹൈന്‍ഡ് ദി സീന്‍സും വീഡിയോയില്‍ ഉണ്ടാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Actor TP Madhavan passes away: നടന്‍ ടി.പി.മാധവന്‍ അന്തരിച്ചു