Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒന്നിച്ചായിരുന്നു തെലുങ്ക് പഠനം, ഫഹദിനൊപ്പമുള്ള ആ ഓര്‍മ്മകള്‍ പങ്കുവച്ച് നസ്രിയ

ഒന്നിച്ചായിരുന്നു തെലുങ്ക് പഠനം, ഫഹദിനൊപ്പമുള്ള ആ ഓര്‍മ്മകള്‍ പങ്കുവച്ച് നസ്രിയ

കെ ആര്‍ അനൂപ്

, തിങ്കള്‍, 13 ജൂണ്‍ 2022 (17:21 IST)
ഫഹദ് ഫാസിലിനെ പിന്നാലെ ഭാര്യ നസ്രിയയും തെലുങ്ക് സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. നടിയുടെ 'അണ്ടെ സുന്ദരാകിനി'പ്രദര്‍ശനം തുടരുകയാണ്. ഫഹദിന്റെ പുഷ്പയും മെസ്സിയുടെ തെലുങ്ക് സിനിമയും ഒരേ സമയത്തായിരുന്നു ചിത്രീകരണം നടന്നത്. അതുകൊണ്ടുതന്നെ രണ്ടാളുടെയും തെലുങ്ക് പഠനം ഒന്നിച്ചായിരുന്നു.
 
താന്‍ ആദ്യമായി തെലുങ്കു പഠിക്കുന്നത് ഈ ചിത്രത്തിനുവേണ്ടിയാണെന്ന് നസ്രിയ പറയുന്നു. വായിച്ചും പറഞ്ഞും ആണ് തെലുങ്ക് പഠിച്ചത്. തൊട്ടടുത്ത് തന്നെയൊരാള്‍ തെലുങ്ക് എഴുതി പഠിക്കുകയായിരുന്നുവെന്നാണ് നസ്രിയ കൂട്ടിച്ചേര്‍ത്തു. മറ്റാരുമല്ല അത് ഫഹദാണ്.
 
പുഷ്പയുടെ ഷൂട്ടിംഗ് നടക്കുന്ന സമയത്താണ് ഫഹദും തെലുങ്ക് പഠിച്ചത്. ഏകദേശം ഒരേ സമയത്ത് ചിത്രീകരണം നടന്നതിനാല്‍ രണ്ടാളും ഒരുമിച്ചാണ് ഭാഷപഠനം.ഒരേ സമയത്ത് അടുത്തടുത്ത് ഇരുന്നാണ് തങ്ങള്‍ അരി പെറുക്കിയത് എന്നാണ് തമാശരൂപേണ നസ്രിയ പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നയന്‍താരയുടെ അടുത്ത റിലീസ് ചിത്രം,'O2' ലെ മനോഹര ഗാനം, വീഡിയോ