Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം രണ്ട് സിനിമകള്‍, മഞ്ജുവാര്യരുടെ കൂടെ ഒന്ന്, റിലീസിനൊരുങ്ങി നെടുമുടി വേണുവിന്റെ ചിത്രങ്ങള്‍

മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം രണ്ട് സിനിമകള്‍, മഞ്ജുവാര്യരുടെ കൂടെ ഒന്ന്, റിലീസിനൊരുങ്ങി നെടുമുടി വേണുവിന്റെ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

, ചൊവ്വ, 12 ഒക്‌ടോബര്‍ 2021 (09:06 IST)
നെടുമുടി വേണു യാത്രയെങ്കിലും അദ്ദേഹത്തിനായി നിരവധി കഥാപാത്രങ്ങള്‍ മലയാള സിനിമയില്‍ ഒരുങ്ങുന്നുണ്ടായിരുന്നു. നെടുമുടി വേണു വിന്റെ റിലീസിനായി കാത്തിരിക്കുന്ന നിരവധി ചിത്രങ്ങളുണ്ട്. മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം രണ്ട് സിനിമകള്‍ വീതം ഇനി പുറത്തു വരാനുണ്ട്.
 
അദ്ദേഹം ഒടുവിലായി അഭിനയിച്ചത് മമ്മൂട്ടിയുടെ പുഴുവില്‍. മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അയല്‍ക്കാരനായി വേണു വേഷമിട്ടു. വര്‍ഷങ്ങള്‍ക്കുശേഷം മമ്മൂട്ടിയും സംവിധായകന്‍ അമല്‍ നീരദും ഒന്നിച്ച ഭീഷ്മപര്‍വത്തിലും നെടുമുടി വേണു ശ്രദ്ധേയമായ വേഷത്തില്‍ അഭിനയിച്ചു.
 
മോഹന്‍ലാലിനൊപ്പം ആറാട്ടിലും അദ്ദേഹം ഉണ്ടായിരുന്നു. ലാലിനൊപ്പമുളള നടന്റെ അവസാന ചിത്രങ്ങളിലൊന്ന് വേണമെങ്കില്‍ പറയാം. പ്രിയദര്‍ശന്‍ ചിത്രം മരക്കാറിലും വേണു ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. സാമൂതിരിയായാണ് അദ്ദേഹം വേഷമിട്ടത്.
 
സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന 'ജാക്ക് ആന്‍ഡ് ജില്‍' വൈകാതെ തന്നെ തീയേറ്ററുകളിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. മഞ്ജുവാര്യര്‍, കാളിദാസ് ജയറാം,സൗബിന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ നെടുമുടിവേണുവും ഉണ്ട്.രമേശ് പിഷാരടി, ബേസില്‍ ജോസഫ്, ഇന്ദ്രന്‍സ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൈക്കിള്‍ റിക്ഷയില്‍ മദിരാശി നഗരം ചുറ്റി മമ്മൂട്ടിയും നെടുമുടിവേണുവും, ഓര്‍മ്മകളില്‍ മെഗാസ്റ്റാര്‍