ആഷിഖ് അബു സംവിധാനം ചെയ്യുന്ന 'നീലവെളിച്ചം' ഒരുങ്ങുകയാണ്. അനശ്വര സംഗീതജ്ഞന് ശ്രീ എം. എസ്. ബാബുരാജിന്റെ 94-ാം ജന്മദിനമായ മാര്‍ച്ച് മൂന്നിന് 'താമസമെന്തേ വരുവാന്‍' എന്ന ഗാനം വീണ്ടും എത്തുകയാണ്.
വൈക്കം മുഹമ്മദ് ബഷീറിന്റെ നൂറ്റി പതിമൂന്നാമത്തെ ജന്മദിനത്തോടനുബന്ധിച്ചാണ് സംവിധായകന് ആഷിക് അബു ചിത്രം പ്രഖ്യാപിച്ചത്. ടോവിനോ തോമസ്,ഷൈന്‍ ടോം ചാക്കോ,റോഷന് മാത്യൂസ്,റിമ കല്ലിങ്കല്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
1964-ല്‍ പുറത്തിറങ്ങിയ ഭാര്‍ഗവീ നിലയം നീല വെളിച്ചത്തെ ആസ്പദമാക്കിയാണ് നിര്‍മ്മിച്ചത്. ഗുഡ്നൈറ്റ് മോഹന്‍ ഈ സിനിമയുടെ അവകാശം നേരത്തെ സ്വന്തമാക്കിയിരുന്നു. അദ്ദേഹത്തില്‍ നിന്ന് റൈറ്റ്സ് ആഷിക് അബു ഇപ്പോള്‍ നേടി.
ബിജിപാലും റെക്സ് വിജയനും ചേര്‍ന്ന് ചിത്രത്തിനായി സംഗീതമൊരുക്കുന്നു. ഗിരീഷ് ഗംഗാധരന് ഛായാഗ്രഹണവും സൈജു ശ്രീധരന് എഡിറ്റിംങ്ങും നിര്‍വഹിക്കുന്നു.