Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ഓണ്‍ലൈന്‍ മീഡിയ എല്ലാത്തിനെയും നെഗറ്റീവ് ആയി കാണുന്നു’; ലവകുശ തിയ്യേറ്ററില്‍ ശ്രദ്ധിക്കപ്പെടാത്തതിന്റെ കാരണം വെളിപ്പെടുത്തി നീരജ് മാധവ്

‘ഓണ്‍ലൈന്‍ മീഡിയ പലപ്പോഴും എല്ലാത്തിനെയും നെഗറ്റീവ് ആയി കീറിമുറിക്കുകയാണ് ’; ലവകുശ തിയേറ്ററില്‍ ശ്രദ്ധിക്കപ്പെടാതെ പോയതിന്റെ കാരണം വെളിപ്പെടുത്തി നീരജ് മാധവ്

‘ഓണ്‍ലൈന്‍ മീഡിയ എല്ലാത്തിനെയും നെഗറ്റീവ് ആയി കാണുന്നു’;  ലവകുശ തിയ്യേറ്ററില്‍ ശ്രദ്ധിക്കപ്പെടാത്തതിന്റെ കാരണം വെളിപ്പെടുത്തി നീരജ് മാധവ്
, ചൊവ്വ, 21 നവം‌ബര്‍ 2017 (15:08 IST)
മലയാള സിനിമയില്‍ വളരെ ശ്രദ്ധിക്കപ്പെട്ട നടനായിരുന്നു നീരജ്. ഈയിടെ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ലവകുശ എന്ന ചിത്രത്തെ പറ്റി നീരജ് ചിലത് പറയുകയുണ്ടായി. ലവകുശ എന്ന ചിത്രത്തെ ഒരു അനുഭവമായി താന്‍ കാണുന്നുവെന്നും മാര്‍ക്കറ്റില്‍ വന്ന തെറ്റുകൊണ്ടാകാം ചിത്രത്തിന് പ്രേക്ഷക ശ്രദ്ധ കുറഞ്ഞു പോയതെന്നും ചിത്രത്തിന്റെ തിരക്കഥാകൃത്തും നടനുമായ നീരജ് മാധവ് പറഞ്ഞത്. 
 
ലവകുശ ചെയ്തപ്പോള്‍ അതൊരു നല്ല എന്റെര്‍റ്റൈനെര്‍ ആയിരിക്കണം എന്ന് മാത്രമാണ് ഞാന്‍ ചിന്തിച്ചത്. പൂര്‍ണമായും ഞാന്‍ ഉദേശിച്ചത് പോലെ തന്നെ സിനിമ ചെയ്യാന്‍ സാധിച്ചു എന്ന് ഞാന്‍ അവകാശപ്പെടുന്നില്ല. എന്നാല്‍പോലും കഥയോട് നീതി പുലര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നും നീരജ് വെളിപ്പെടുത്തി.
 
എന്നാല്‍ ഇപ്പോഴത്തെ റിവ്യൂ സമ്പ്രദായം എന്തുകൊണ്ടാണെന്ന് അറിയില്ല നെഗറ്റീവ് മിക്‌സഡ് റിവ്യൂ ആണ് നല്‍കിയത്. സിനിമ റിവ്യൂ ചെയ്തവര്‍ എത്രത്തോളം മനസിലാകിയാണ് ചെയ്തിരുക്കുനതെന്ന് അറിയില്ല.  അവര്‍ക്കു ഇഷ്ടപ്പെടാത്തത് ആര്‍ക്കും ഇഷ്ടമാകില്ല എന്നോ നല്ലതല്ല എന്നോ പറയാന്‍ സാധിക്കില്ലെന്നും നീരജ് പറഞ്ഞു.
 
കോളേജുകളില്‍ പോയി ഡാന്‍സ് ചെയ്യുന്നതിന്റെ വീഡിയോസ് യൂട്യൂബില്‍ വരുമ്പോള്‍ ‘ഇവന് എവിടെ പോയാലും ഡാന്‍സ് ആണല്ലോ… ഒരേ ഡാന്‍സ് സ്റ്റെപ്പുകള്‍ തന്നെയാണല്ലോ’ എന്നൊക്കെ കമന്റ്‌സ് കാണാമെന്നും. ഓണ്‍ലൈന്‍ മീഡിയ പലപ്പോഴും എല്ലാത്തിനെയും നെഗറ്റീവ് ആയി കീറിമുറിച്ചു കാണാന്‍ ശ്രമിക്കുകയാണെന്നും നീരജ് പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്ത്രീകള്‍ മാത്രമല്ല, പുരുഷന്‍മാരും കാസ്റ്റിങ്ങ് കൗച്ചിന് ഇരയാകുന്നുണ്ട്; തുറന്നു പറച്ചിലുമായി രാധിക ആപ്തെ !