Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി കളി ബോളിവുഡിൽ, ആയു‌ഷ്‌മാൻ ഖുറാനയ്‌ക്കൊപ്പം നീരജ് മാധവ്

ഇനി കളി ബോളിവുഡിൽ, ആയു‌ഷ്‌മാൻ ഖുറാനയ്‌ക്കൊപ്പം നീരജ് മാധവ്
, ഞായര്‍, 27 മാര്‍ച്ച് 2022 (10:46 IST)
ഫാമിലി മാൻ സീരീസിലൂടെയാണ് മലയാളി താരം നീരജ് മാധവ് ബോളിവുഡ് പ്രേക്ഷകർക്കും സുപരിചിതനാകുന്നത്. അതിന് ശേഷം നെറ്റ്‌ഫ്ലിക്‌സിന്റെ ഹിന്ദി ആന്തോളജിയിലും താരം അഭിനയിച്ചിരുന്നു. ഇപ്പോഴിതാ ആയുഷ്‌മാൻ ഖുറാന നായകനായെത്തുന്ന ഹിന്ദി ചിത്രത്തിലും വേഷമിട്ടിരിക്കുകയാണ് താരം. നീരജ് മാധവ് തന്നെയാണ് ഈ സന്തോഷവാർത്ത പങ്കുവെച്ചത്.
 
ആൻ ആക്ഷൻ ഹീറോ എന്ന ചിത്രത്തിലാണ് നീരജ് ആയു‌ഷ്‌മാനോടൊപ്പം അഭിനയിക്കുന്നത്. അനിരുദ്ധ് അയ്യർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നീരജിന്റെ ഭാഗങ്ങളുടെ ഷൂട്ടിങ് പൂർത്തിയായിരുന്നു. ഈ പിറന്നാളിന് സന്തോഷിക്കാൻ ഒട്ടേറെ കാരണങ്ങളുണ്ട്. അതിലൊന്നാണ് എന്റെ ആദ്യ ഹിന്ദി ഫീച്ചർ ഫീലിമിന്റെ ചിത്രീകരണം പൂർത്തിയായത്. ആൻ ആക്ഷൻ ഹീറോ എന്ന ചിത്രത്തിൽ ആയുഷ്‌മാനോടൊപ്പം സ്ക്രീൻ പങ്കിടാൻ സാധിച്ചതിൽ അതിയായ സന്തോഷം. നിങ്ങളോടൊപ്പം സിനിമ ചെയ്യാൻ സാധിച്ചത് മികച്ച അനുഭവമായിരുന്നു. സംവിധായകൻ അനിരുദ്ധ് അയ്യർക്കും നന്ദി. നീരജ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
 
ഒരു ആക്ഷൻ ഹീറോ ചിത്രമായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. ആയുഷ്‌മാൻ ഖുറാനയുടെ ആദ്യ ആക്ഷൻ ചിത്രം കൂടിയാണിത്. ഇന്ത്യയിലും യുകെയിലുമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സത്യം എന്താണെന്ന് നിങ്ങൾക്കറിയില്ല, ബലാത്സംഗക്കേസിൽ പ്രതികരണവുമായി ശ്രീകാന്ത് വെട്ടിയാർ