Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓണത്തിന് തിയറ്ററുകളില്‍ പിന്നെ നെറ്റ്ഫ്‌ലിക്‌സില്‍,'ആര്‍.ഡി.എക്‌സി'ന് യു /എ സര്‍ട്ടിഫിക്കറ്റ്

netflix  rdxmovie  Shane Nigam

കെ ആര്‍ അനൂപ്

, ചൊവ്വ, 22 ഓഗസ്റ്റ് 2023 (12:09 IST)
ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരെ പ്രധാന വേഷങ്ങളില്‍ എത്തിച്ച് നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത 'ആര്‍ ഡി എക്‌സി'ന്റെ ഒടിടി അവകാശങ്ങള്‍ വിറ്റുപോയി.വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റെര്‍സ് നിര്‍മിക്കുന്ന ആക്ഷന്‍ എന്റെര്‍റ്റൈനെറാണ് സിനിമ.
 
യു /എ സര്‍ട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ഓണത്തിന് പ്രദര്‍ശനത്തിന് എത്തുന്ന സിനിമയുടെ ഡിജിറ്റല്‍ അവകാശങ്ങള്‍ നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കി. തിയറ്ററുകളിലെ പ്രദര്‍ശനശേഷം ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിക്കും.
രണ്ട് കാലഘട്ടമാണ് സിനിമയില്‍ കാണിക്കുന്നത്. 1997-98 കാലങ്ങളിലെ കഥ പറയുന്നതിനൊപ്പം 2005ലേക്കും പ്രേക്ഷകരെ സിനിമ കൂട്ടിക്കൊണ്ടുപോകും. 2005ലെ ഭാഗങ്ങളാണ് ആദ്യം ഷൂട്ട് ചെയ്തത്.1997 കാലഘട്ടത്തെ കാണിക്കുമ്പോള്‍ വിന്റേജ് ലുക്ക് താരങ്ങളെ കാണാനാകും.കിംഗ് ഓഫ് കൊത്ത സിനിമയ്‌ക്കൊപ്പം റിലീസ് ചെയ്യുമ്പോള്‍ ഭയമൊന്നുമില്ല എന്നും തങ്ങളെല്ലാവരും എക്‌സൈറ്റഡ് ആണെന്നും അഭിനേതാക്കള്‍ പറഞ്ഞു.
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കരള്‍ തന്നത് ജോസഫാണ്,ചേട്ടന്‍ ജീവനോടെ ഉണ്ടാവണം,ശസ്ത്രക്രിയക്ക് വിധേയനാകും മുമ്പ് പറഞ്ഞത്, ജോസഫിനെ പരിചയപ്പെടുത്തി ബാല